BREAKING NEWS

ഇൻസ്റ്റ​ഗ്രാം വഴി പരിചയം, കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനഞ്ചുകാരിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി!! വിവരം മാതാപിതാക്കളറിഞ്ഞത് പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോൾ, 19 കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ എന്ന പത്തൊൻപതുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൂടാതെ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു.

പെൺകുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട രക്ഷകർത്താക്കൾ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം മനസിലാക്കിയത്. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പീഡനക്കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും പോലീസ് കണ്ടെടുത്തു. പോത്തൻകോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026