BREAKING NEWS

‘അതെപ്പോഴാണ് അൺ പാർലമെൻ്ററി ആയത്?… ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല, കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ് പറഞ്ഞത്, ഞാൻ പലപ്പോഴും പറയാറുള്ള വാക്കാണത്’… പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടി- പിണറായി

· · 1 min read
Share: Copied!

തിരുവല്ല: അതു വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. സമനില തെറ്റുന്നത് ആർക്കാണെന്ന് ആളുകൾ കാണുന്നുണ്ടല്ലോ, എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. പൊതുയോഗത്തിൽ അല്ലല്ലോ ചോദ്യം ചോദിക്കേണ്ടത്. പൊതുയോഗത്തിന് അതിൻ്റെ മര്യാദ ഉണ്ട്. അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,

അതുപോലെ ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല. കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം ആണ് എന്നാണ് പറഞ്ഞത്. അതെപ്പോൾ ആണ് അൺ പാർലമെൻ്ററി ആയത്. താൻ പലപ്പോഴും പറയാറുള്ള വാക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം- ബിജെപി ഡീൽ ആരോപണം വിചിത്രമായ കാര്യമാണ്. ഇനി നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോ?. മുസ്ലിം നമധാരി ആയതാണോ ഡീൽ എന്നും പിണറായി ചോ​ദിച്ചു.

നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്?. തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ കണ്ടത്?. ആരാണ് സഖ്യം ഉണ്ടാക്കിയത്. RSS മായി പണ്ടേ കൂട്ടുകൂടിയവരാണ് പ്രതിപക്ഷ നേതാവിൻ്റെ പാർട്ടി. നാണവും ഉളുപ്പും ഇല്ലാത്ത പാർട്ടിയാണ് അത്. ഇഎംഎസിനെ തോൽപ്പിക്കാൻ RSS കാര്യവാഹക് പറന്നെത്തി. കോ – ലീ – ബി സഖ്യം വടകരയിലും ബേപ്പൂരിലും ഉണ്ടായതായും മുഖ്യമന്ത്രി ആരോപിച്ചു.

അതുപോലെ തൃശ്ശൂരിൽ കോൺഗ്രസിൻ്റെ വോട്ട് എവിടെ പോയി?. ഞങ്ങള ജയം പ്രതീക്ഷിച്ചിരുന്നു. ഇതെല്ലാം നാടിൻ്റെ വൃത്തികെട്ട ചരിത്രം അല്ലേ. അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാൻ എന്നും കോൺഗ്രസും യുഡിഎഫും തയ്യാറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് പ്രതിഫലിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടെണ്ണമടിച്ച ആവേശത്തിൽ പ്രവർത്തകൻ- ‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്’, ‘അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി’- മുഖ്യമന്ത്രി

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026