BREAKING NEWS

അച്ഛന്‍ എന്തൊക്കെ കണ്ടതാണ്………… ആദ്യമായല്ല ഇതൊന്നും നേരിടുന്നത്, പിന്നില്‍ ബിജെപിയും ആര്‍എസ്എസും, യുഡിഎഫും അവര്‍ക്കൊപ്പം നില്‍ക്കുന്നു, സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പിണറായി വിജയന്‍

· · 1 min read
Share: Copied!

ആലപ്പുഴ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ, പക്ഷെ അച്ഛന്‍ എന്തൊക്കെ കണ്ടതാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ‘ആദ്യമായല്ല ഇതൊന്നും നേരിടുന്നത്. ഇത് സിപിഎമ്മിനെയും എല്‍എഡിഎഫ് പാര്‍ട്ടിയെയും ലക്ഷ്യം വെച്ചുള്ള കേസാണ്. ബിജെപിയും ആര്‍എസ്എസുമാണ് പിന്നില്‍ യുഡിഎഫ് അവരുടെ നീക്കത്തിന് ഒപ്പം നില്‍ക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നല്ലോ പ്രധാന പരാതിക്കാരനെന്നും’ പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേരളത്തിലെ വിവിധ കോടതികൾ മുതല്‍ സുപ്രീം കോടതി വരെ പരിശോധിച്ച വിഷയമാണ്. അത് കരാര്‍ അടിസ്ഥാനത്തില്‍ നടന്ന സാമ്പത്തിക ഇടപാടാണ്. എല്ലാം രേഖകളിലുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. അതിനിടെ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി ഇന്ന് ചോദിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026