BREAKING NEWS

എനിക്കുവേണ്ടിയാണ് അവൻ വിവാഹം പോലും വേണ്ടെന്നു വച്ചത്, ഇനി പൈലറ്റ് ജോലികൂടി ഉപേക്ഷിച്ച് സ്ഥിരം അച്ഛനൊപ്പമുണ്ടാകുമെന്ന് വാക്കും നൽകി… പക്ഷെ എനിക്കുമുൻപേ അവൻ പോയി- വിതുമ്പി ക്യാപ്റ്റൻ സുമീതിന്റെ പിതാവ്

· · 1 min read
Share: Copied!

മുംബൈ: അച്ഛനായിരുന്നു അവനെല്ലാം, പ്രായമായ മാതാപിതാക്കളെ നോക്കാൻ വിവാഹം കഴിച്ചില്ല, രണ്ടുവർഷം മുൻപേ അമ്മ പോയതോടെ ഇനി അച്ഛനെ തനിച്ചാക്കാനില്ല, ഞാൻ ജോലിയുപേക്ഷിച്ച് അച്ഛനൊപ്പം കഴിയാൻ പോവുകയാണെന്ന് വാക്കും നൽകി… എന്നാൽ എല്ലാം ഒരു നിമിഷം കൊണ്ട് വഴിഞ്ഞു എനിക്കു മുൻപേ അവൻ പോയി…

മുംബൈയിലെ വൃദ്ധനും രോഗിയുമായ ആ പിതാവിന് അവസാന നാളുകളിൽ കൂട്ടായി മകനുണ്ടാകില്ല. എയർ ഇന്ത്യ ബോയിങ് വിമാനം പറത്തിയ ക്യാപ്റ്റൻ സുമീത് സബർവാളും അപകടത്തിൽ മരിച്ചിരുന്നു. വിമാനം ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങുംമുൻപ് അദ്ദേഹം തന്റെ പിതാവിന് വിളിച്ച് വിശേഷങ്ങൾ തിരക്കി. ലണ്ടനിലെത്തിയ ശേഷം വിളിക്കാമെന്നു പറഞ്ഞു. പക്ഷേ, അത് അദ്ദേഹത്തിന്റെ അവസാനത്തെ വിളിയായിരുന്നു.

തന്റെ പിതാവിനെ പരിചരിക്കാൻവേണ്ടി വിവാഹംപോലും വേണ്ടെന്നുവെച്ച വ്യക്തിയായിരുന്നു സുമീത്. മൂന്നുദിവസം മുൻപാണ്, പൈലറ്റ് ജോലി അവസാനിപ്പിച്ച് അച്ഛനെ പരിചരിച്ച് വീട്ടിലിരിക്കാമെന്ന് അദ്ദേഹം അച്ഛനെ വിളിച്ചറിയിച്ചത്. രണ്ടുവർഷങ്ങൾക്കുമുൻപ് അമ്മ മരിച്ചതിനുശേഷം, സുമീതിന്റെ പിതാവ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.

അതേസമയം അപകടം നടന്ന വിമാനത്തിലെ പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവന്നതോടെ ശിവസേന എംഎൽഎ ദിലീപ് ലാൻഡെ നേരെ സുമിത്തിന്റെ വീട്ടിലേക്കെത്തിയിരുന്നു. അവിടെ പ്രായമായ അദ്ദേഹത്തിന്റെ അച്ഛൻ പുഷ്‌ക്രാജ് സബർവാളിനെക്കണ്ടു. പുഷ്‌ക്രാജ് അപ്പോൾ മകളും പേരമകളും വീട്ടിലേക്ക് വരുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന ലൈൻ ട്രെയിനിങ് ക്യാപ്റ്റനാണ് സുമീത്.

പരിശീലനം നേടിയ പൈലറ്റുമാർ വിമാനം പറത്തുമ്പോൾ അവരോടൊപ്പം പോയി പ്രവർത്തന മികവ് പരിശോധിക്കുന്ന ഓഫീസർ കൂടിയാണ് അദ്ദേഹം. കൂടാതെ 8000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുണ്ട് അദ്ദേഹത്തിന്. പലപ്പോഴും വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തുകയും ചെയ്യാറുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു.

1996ൽ ഛർഖി ദാദ്രിയിലുണ്ടായ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ ജീവൻ നഷ്ടമായത് 349 പേർക്ക്, അഹമ്മദാബാദിലേത് രാജ്യം കണ്ട രണ്ടാമത്തെ ആകാശ ദുരന്തം

BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026
BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026