BREAKING NEWS

ബിജുവിനായി സജിത്ത് മാറ്റിവെച്ച ടിക്കറ്റിൽ മറഞ്ഞിരുന്ന് ഭാ​ഗ്യദേവത!! ലോട്ടറി സ്റ്റാൾ ഉടമയുടെ സത്യസന്ധതയിലൂടെ ഒരു കുടുംബത്തിന്റെ വേദനയ്ക്ക് 30 ലക്ഷം രൂപയുടെ ആശ്വാസം; അർബ്ബുദ ബാധിതയായ മകളുടെ തുടർ ചികിത്സയ്ക്ക് ‘ധനലക്ഷ്മി‘ സമ്മാനം!

· · 1 min read
Share: Copied!

പെരിയ: മാറ്റിവെച്ച ലോട്ടറി ടിക്കറ്റിന് 30 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച വിവരം യഥാർത്ഥ ഉടമയെ അറിയിച്ച് മാതൃകയായ ലോട്ടറി സ്റ്റാൾ ഉടമ ടി. സജിത്തിന് നാട്ടുകാരുടെ ആദരം. പെരിയയിലെ കുലവൻ ലോട്ടറി സ്റ്റാൾ നടത്തുന്ന പാറപ്പള്ളി കുമ്പളയിലെ സജിത്തിന്റെ സത്യസന്ധത വലിയ സഹായമായത് അർബുദ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിനാണ്.

കേരള ഭാഗ്യക്കുറിയുടെ ബുധനാഴ്ച നടന്ന ധനലക്ഷ്മി നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത് സജിത്തിന്റെ സ്റ്റാളിൽ നിന്നു വിറ്റ ടിക്കറ്റിനായിരുന്നു. പതിവായി ഫോൺ ചെയ്ത് ടിക്കറ്റുകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്ന തടത്തിലെ ബിജുവിനായി സൂക്ഷിച്ച ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. മകൾ അൻവിതയുടെ ചികിത്സയ്ക്കായി ബിജു തിരുവനന്തപുരത്തായിരുന്നതിനാൽ ടിക്കറ്റിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനായിരുന്നില്ല.

മകളുടെ തുടർ ചികിത്സയ്ക്കാവശ്യമായ വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതിനിടെയാണ് കുടുംബത്തെ തേടി ഈ ഭാഗ്യം എത്തിയത്. തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ കഴിയുന്ന അൻവിതയ്ക്കായി നാട്ടുകാർ ചേർന്ന് ചികിത്സാ സഹായനിധിയും രൂപവത്കരിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രി പതിവുപോലെ ബിജു സജിത്തിനെ വിളിച്ച് മൂന്ന് ലോട്ടറി ടിക്കറ്റുകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടു. സജിത്ത് ടിക്കറ്റുകളുടെ നമ്പർ വാട്സാപ്പിലൂടെ അയച്ചുകൊടുത്തെങ്കിലും ആശുപത്രിയിലെ തിരക്കിനിടെ ബിജു അത് ശ്രദ്ധിച്ചില്ല. ടിക്കറ്റിന്റെ പണവും നൽകിയിരുന്നില്ല.

ബുധനാഴ്ച ഫലം വന്നപ്പോൾ ബിജുവിനായി മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് സജിത്ത് മനസിലാക്കി. ഉടൻ തന്നെ ബിജുവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. “ആശുപത്രിയിലെ തിരക്കിൽ ടിക്കറ്റിന്റെ കാര്യം മറന്നുപോയിരുന്നു. സജിത്തിനോടാണ് നന്ദി പറയാനുള്ളത്,” ബിജു പറഞ്ഞു.

പെരിയയിൽ പിക്കപ്പ് ഡ്രൈവറായ ബിജു തിരുവനന്തപുരത്തായിരുന്നതിനാൽ സമ്മാനാർഹമായ ടിക്കറ്റ് സജിത്ത് ബിജുവിന്റെ സഹോദരന് കൈമാറി.

ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ച ശേഷമാണ് സജിത്ത് ലോട്ടറി കച്ചവടത്തിലേക്ക് എത്തിയത്. മുൻപ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അദ്ദേഹം ജോലിക്കിടെ കടന്നൽക്കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. ദീർഘകാല ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കഠിനാധ്വാന ജോലികൾ ഒഴിവാക്കി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പെരിയ ബസാറിൽ ലോട്ടറി സ്റ്റാൾ ആരംഭിക്കുകയായിരുന്നു.

സജിത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് നാട്ടുകാരും പൊതുപ്രവർത്തകരും പെരിയ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ചേർന്ന് സ്റ്റാളിലെത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പദ്മനാഭന്റെ നേതൃത്വത്തിലായിരുന്നു അനുമോദനം.

“രാഷ്ട്രീയ ഇസ്‌ലാമികത തിരിച്ചറിയുന്നത് നല്ലകാര്യം”, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ ചെയ്ത പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഇത് സഹായകമാകട്ടെ, കെ കെ രാഗേഷിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി എംപി

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026