BREAKING NEWS

പകൽ ആക്രിശേഖരണത്തിനെന്ന പോലെ വീടുകളിലെത്തി നോട്ടമിടും; രാത്രിയിൽ മോഷണം; രണ്ടുപേർ പിടിയിൽ

· · 1 min read
Share: Copied!

പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽസമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ പുത്തൂർ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. മൂലാട് ഭാഗത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സാധനങ്ങൾ കടത്താനുപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

പേരാമ്പ്ര എസ്.ഐ.മാരായ സനദ് എൻ. പ്രദീപ്, ശിവപ്രസാദ്, എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ എ.എസ്.ഐ.മാരായ വി.സി. ബിനീഷ്, സി.എം. സുനിൽകുമാർ, സി.പി.ഒ. ടി.കെ. ശോഭിത്ത്, ഡി.വൈ.എസ്.പി. സ്‌ക്വാഡിലെ എസ്.സി.പി.ഒ. കെ.കെ. ജയേഷ്, സി. സിഞ്ജു ദാസ്, ലിതിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പകൽ നിർമാണത്തിലുള്ള വീടുകൾ നിരീക്ഷിക്കുകയും സാധനങ്ങൾ കണ്ടുവെക്കുകയും ചെയ്യും. രാത്രിയിൽ ലോറിയുമായെത്തി ഇവ കടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

മോഷണശേഷം പോകുന്ന വഴി തിരിച്ചറിയാതിരിക്കാൻ പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമവും പ്രതികൾ നടത്തി. മൂലാടുനിന്ന് ഷീറ്റുകൾ കയറ്റിയ ലോറി നേരിട്ട് കുറ്റ്യാടിയിലേക്ക് പോകാതെ അത്തോളി, പയ്യോളി, വടകര വഴി ചുറ്റിക്കറങ്ങിയാണ് പോയത്. സി.സി.ടി.വി. വഴിയുള്ള അന്വേഷണത്തിൽനിന്ന് വഴിതെറ്റിക്കാനായിരുന്നു ഈ ശ്രമം. എന്നാൽ, സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽത്തന്നെ പ്രതികളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചു.

പിടികൂടുമെന്ന് തിരിച്ചറിഞ്ഞ ഇരുവരും പിന്നീട് ഒളിവിൽപ്പോവുകയും ചെയ്തു. പിന്നീട് അർഷാദ് ഭാര്യവീട്ടുകാരുടെ വാടകവീട്ടിലേക്ക് വരുമെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതോടെ പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട ​ഗിരീഷിനെ ഇതുവരെ കണ്ടെത്താനായില്ല, മൃതദേഹവും കിട്ടിയിട്ടില്ല!! രോ​ഗിയായ അമ്മ മരണത്തിലേക്ക് പോകും മുൻപ് അന്വേഷിച്ചതും മകനെ ഒരു നോക്ക് കാണാൻ… ഒടുവിൽ മകന് എന്തുസംഭവിച്ചുവെന്നറിയാതെ ആ അമ്മ യാത്രയായി

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026