BREAKING NEWS

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽപ്പെട്ട ​ഗിരീഷിനെ ഇതുവരെ കണ്ടെത്താനായില്ല, മൃതദേഹവും കിട്ടിയിട്ടില്ല!! രോ​ഗിയായ അമ്മ മരണത്തിലേക്ക് പോകും മുൻപ് അന്വേഷിച്ചതും മകനെ ഒരു നോക്ക് കാണാൻ… ഒടുവിൽ മകന് എന്തുസംഭവിച്ചുവെന്നറിയാതെ ആ അമ്മ യാത്രയായി

· · 1 min read
Share: Copied!

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിലാണ് ​ഗൗരിയമ്മയുടെ മകനെ കാണാതാകുന്നത്. ചികിത്സയിൽ കഴിയുന്നതിനിടയിൽ ബോധം തെളിഞ്ഞപ്പോഴെല്ലാം അവർ മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആ മകനെ അവസാനമായി കാണാതെയാണ് അമ്മ യാത്രയായത്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും.

അതേസമയം തിരുവമ്പാടി ദേവസ്വവുമായും ഫെസ്റ്റിവൽ കമ്മിറ്റിയുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. കഴിഞ്ഞ ദിവസം നടന്ന വെടിക്കെട്ട് അപകടത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്ഫോടനത്തിൽ മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത നിലയിൽ കാണാതായവരുടെ പട്ടികയിലാണ് ഇപ്പോഴും ഗിരീഷും ഉൾപ്പെട്ടിട്ടുള്ളത്.

ഇപ്പോഴും കാണാതായവർക്കായുള്ള തിരച്ചിലും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളും ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിതല ചർച്ചകൾ നടക്കുകയാണ്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കണമെന്നും പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ നടത്തണമെന്നുമാണ് പാറമേക്കാവ് ദേവസ്വം ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല.

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം; ചിറയിൻകീഴിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം; ഉറക്കത്തിനിടെയാണ് പാമ്പ് കടിച്ചത്; കുട്ടിയുടെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026