BREAKING NEWS

ഭർത്താവ് ഭാര്യയുമായി പിണങ്ങി അമ്മയോടൊപ്പം താമസമാക്കി, കലി കയറിയ മരുമകളുടെ വക 81 കാരിക്ക് പെപ്പർ സ്പ്രേ, തടയാൻ ശ്രമിച്ച ഭർത്താവിന്റെ കൈ കടിച്ചു മുറിച്ചു, യുവതിക്കെതിരെ പരാതി

· · 1 min read
Share: Copied!

വടക്കാഞ്ചേരി: മരുമകൾ പെപ്പർ സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ് പോലീസ് സ്റ്റേഷനിൽ. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് മരുമകൾ ഉപദ്രവിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ 81-കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഉപദ്രവിച്ചെന്നു കാണിച്ച് മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. തന്റെ മകൻ സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വഴക്കിട്ടു സനൽ അമ്മയുടെയടുത്തേക്കു പോയിരുന്നു. ഇതിൽ കലികയറിയ മരുമകൾ വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരുക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിപ്പോയി, തെറിച്ചുവീണത് സമീപത്തെ ഓടയിൽ!! പെട്ടെന്ന് ഡ്രൈവർ വണ്ടി നിർത്തിയതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

 

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026