BREAKING NEWS

പാലായും പൂഞ്ഞാറും അപ്പനും മകനും തൂക്കും, ഒരു കോടി രൂപ പന്തയം… ആരെങ്കിലുമുണ്ടോ?… കേരളത്തിൽ ഇക്കുറി തൂക്കുമന്ത്രി സഭ!! കേരളത്തിന് പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്, എന്തുകൊണ്ട് കേരളത്തിലായിക്കൂടാ… അവന്മാര് രണ്ടുംകൂടി ഒരുമിച്ച് ഭരിക്കട്ടേന്നേ… ഞങ്ങൾ പ്രതിപക്ഷമാകും- വെല്ലുവിളിച്ച് പിസി ജോർജ്

· · 1 min read
Share: Copied!

കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്ന്ന് പി സി ജോർജ്. അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പാലായിൽ ഷോൺ ജോർജ് ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. അതുപോലെ കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും 11 സീറ്റിനടുത്ത് ബിജെപി- ബിഡിജെഎസ് സഖ്യം നേടുമെന്നും രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. അതിൽ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായിൽ ഷോൺ ജോർജ് 100% ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. അതുപോലെ കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്.

ഇക്കുറി ആർക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ല. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 60 സീറ്റിനടുത്ത് അവരും നേടും. കേരളത്തിൽ തൂക്ക് മന്ത്രിസഭയായിരിക്കും വരാൻ പോകുന്നത്. 11സീറ്റിൽ എൻഡിഎ ജയിക്കും. അതായത് ബിജെപി- ബിഡിജെഎസ് സഖ്യം നേടും. ബിജെപി പ്രതിപക്ഷത്തിരിക്കുംയ കേരളത്തിന്‌ പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവന്മാർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോടു സംസാരിക്കവേയാണ് പിസി ജോർജ് തന്റെ നിരീക്ഷണം വ്യക്തമാക്കിയത്.

ആവനാഴിയിൽ ആയുധങ്ങൾ നിറയ്ക്കാനോ ഈ ഇടവേള? ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ ഞാൻ പരിശോധിക്കാം, പക്ഷെ അം​ഗീകരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല, അവർ മോശമായി പെരുമാറുകയാണെങ്കിൽ അപ്പോൾ തന്നെ ആയുധമെടുക്കും- ട്രംപ്!! എന്തും നേരിടാൻ തയാർ, ഈ പ്രസ്താവനകൾ കേവലം മാധ്യമ ശ്രദ്ധ നേടാനും, എണ്ണവില കുറയ്ക്കാനുമുള്ള തന്ത്രം- ഇറാൻ

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026