BREAKING NEWS

‘എന്നാ താൻ കൊണ്ടെ അങ്ങ് കേസുകൊടുക്ക്’, കൈക്കുഞ്ഞിനു മരുന്നു മാറി നൽകിയ സംഭവം ചോദ്യം ചെയ്തപ്പോൾ ഫാർമസിയിൽ നിന്ന് കിട്ടിയ മറുപടിയെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ

· · 1 min read
Share: Copied!

പഴയങ്ങാടി (കണ്ണൂർ): എട്ടുമാസം പ്രായമുള്ള കുഞ്ഞിനു മരുന്ന് മാറി നൽകി ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി അഷ്റഫ് രം​ഗത്ത്. തങ്ങളുടെ കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാർമസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടർ നിർദേശിച്ച മരുന്നല്ല നൽകിയത്. പകരം വേറെ ഡോസ്കൂടിയ മരുന്നാണ് നൽകിയത്.

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

സംഭവം ചോദിച്ചപ്പോൾ ‘എന്നാ താൻ കൊണ്ടെ അങ്ങ് കേസുകൊടുക്ക്,’ എന്ന ധാഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്നും അഷ്റഫ് പറഞ്ഞു. മരുന്നു മാറി നൽകിയ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കുരുന്നിന്റെ കരളിനെ ബാധിച്ചു, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി ബന്ധുക്കൾ

അതേസമയം കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ഇന്ന് വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ചികിത്സ എന്നും അഷ്റഫ് പറഞ്ഞു. ഡോക്ടർ കുറിച്ച പനിക്കുള്ള സിറപ്പിനു പകരം പനിക്കുള്ള തുള്ളിമരുന്നു മാറി നൽകുകയായിരുന്നു. മരുന്നു ഓവർ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്നാൽ കരൾ മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ഖദീജ ഫാർമസിയിൽനിന്നു കുട്ടിക്കു പനിക്ക് മരുന്നുവാങ്ങിയത്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026