BREAKING NEWS

മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കുരുന്നിന്റെ കരളിനെ ബാധിച്ചു, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി ബന്ധുക്കൾ

· · 1 min read
Share: Copied!

പഴയങ്ങാടി (കണ്ണൂർ)∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽനിന്നു മാറിനൽകിയ മരുന്നു കഴിച്ചതോടെ പിഞ്ചുകുഞ്ഞു ഗുരുതരാവസ്ഥയിലായെന്നു ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. മരുന്നു കുട്ടിയുടെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചു, കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു.

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽനിന്നാണ് ഇക്കഴിഞ്ഞ 8നാണ് പനിക്കുള്ള മരുന്നു വാങ്ങിയതെന്നും അതു കഴിച്ചതിനെത്തുടർന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്നും കുഞ്ഞിന്റെ പിതൃസഹോദരൻ ഇ.പി. അഷ്റഫ് പഴയങ്ങാടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെടുത്തു.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026