BREAKING NEWS

ഇസ്‌ലാമിലും ഖുർ ആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ല,യാഥാസ്ഥിതിക- ലിബറൽ തീവ്രതകളെ തള്ളിക്കളയണം, അത് നേരേയാക്കിയെടുക്കാൻ കഴിയില്ല, വിശ്വാസികൾ ഇസ്‌ലാമിക ചരിത്രം തിരിച്ചറിയണം- കാന്തപുരത്തിനെതിരെ പാളയം ഇമാം

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പരാമർശത്തെ തള്ളി പാളയം ഇമാം ഷുഹൈബ് മൗലവി. ഇസ്‌ലാമിലും ഖുർ ആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ലെന്ന് അദ്ദേഹം പാളയം പള്ളിയിൽ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. പ്രവാചക കാലത്തുതന്നെ സ്ത്രീകൾ പൊതുരംഗത്തുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യ വിവാഹത്തിനുശേഷം വ്യാപാരം നടത്തിയിരുന്നു. പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പറഞ്ഞ് ഇസ്‌ലാമിനെ യാഥാസ്ഥികമാക്കി ചിത്രീകരിക്കാൻ വെമ്പൽകൊള്ളുന്നതാണ് സമീപനമെന്നും കാന്തപുരത്തിന്റെ പേര് പരാമർശിക്കാതെ വിമർശിച്ചു. ‘അത് നേരേയാക്കിയെടുക്കാൻ കഴിയില്ല. എന്നാൽ, വിശ്വാസികൾ ഇസ്‌ലാമിക ചരിത്രം തിരിച്ചറിയണം.’ അദ്ദേഹം പറഞ്ഞു.

‘പ്രവാചക കാലത്തുതന്നെ സ്ത്രീകൾ പൊതുരംഗത്തുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യ വിവാഹത്തിനുശേഷം വ്യാപാരം നടത്തിയിരുന്നു. പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നു. സാമൂഹിക-രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളിൽ സ്ത്രീയും പുരുഷനും സജീവമാകാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. യാഥാസ്ഥിതിക- ലിബറൽ തീവ്രതകളെ തള്ളിക്കളയണം. പ്രപഞ്ചനാഥന് ആൺ- പെൺ വ്യത്യാസമില്ല. പക്ഷാപതിത്വവും വിവേചനവുമില്ലാതെ സത്‌പ്രവൃത്തികൾക്ക് പ്രതിഫലം നൽകുമെന്നാണ് ഖുർ ആനിൽ പറയുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായ്പ തിരിച്ചടച്ചില്ല, യുവതിയെയും മകനെയും തട്ടിക്കൊണ്ടുപോയി, മുറിയില്‍ പൂട്ടിയിട്ട് ക്രൂര മര്‍ദനവും അധിക്ഷേപ വര്‍ഷവും, അര്‍ധ നഗ്നയാക്കി വീഡിയോ പകര്‍ത്തി, പണം അടച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, രണ്ട് യുവതികളടക്കം നാലുപേര്‍ക്കെതിരെ കേസ്

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026