BREAKING NEWS

വായ്പ തിരിച്ചടച്ചില്ല, യുവതിയെയും മകനെയും തട്ടിക്കൊണ്ടുപോയി, മുറിയില്‍ പൂട്ടിയിട്ട് ക്രൂര മര്‍ദനവും അധിക്ഷേപ വര്‍ഷവും, അര്‍ധ നഗ്നയാക്കി വീഡിയോ പകര്‍ത്തി, പണം അടച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, രണ്ട് യുവതികളടക്കം നാലുപേര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

ബംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും യുവതിയെ മർദിച്ച് അർധനഗ്ന വീഡിയോ പകർത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ നാലുപേർക്കെതിരെ ചന്ദ്ര ലേഔട്ട് പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽവെക്കൽ, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കും ഐ.ടി നിയമപ്രകാരവുമാണ് കേസ്. അന്വേഷണം തുടരുകയാണ്. ര

ണ്ടുവർഷം മുമ്പ് നസാത്ത് ബീഗത്തിൽനിന്ന് 50,000 രൂപയും റെഷ്മ ബാനുവിൽനിന്ന് ഒരു ലക്ഷം രൂപയും യുവതി വായ്പയെടുത്തിരുന്നു. ആദ്യ വായ്പ ആഴ്ചതോറും തിരിച്ചടക്കേണ്ടതും രണ്ടാമത്തേത് പ്രതിമാസ പലിശയോടെയുമായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഏതാനും ആഴ്ചകളായി തിരിച്ചടവ് മുടങ്ങിയിരിക്കുകയായിരുന്നു. ആഗസ്റ്റ് 27ന് ജോലി നൽകാമെന്നും പണം ലഭിക്കുമെന്നും പറഞ്ഞ് നസാത്ത് ബീഗം യുവതിയെ മെട്രോ ലേഔട്ടിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകീട്ട് 5.30ഓടെ മകനോടൊപ്പം എത്തിയ യുവതിയെ റെഷ്മ ബാനുവും ഭർത്താവ് സുഹൈലും മറ്റു രണ്ടുപേരും ചേർന്ന് തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പലിശയടക്കം 11 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കേടുവരുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു. തുടർന്ന് യുവതിയെയും മകനെയും ഓട്ടോറിക്ഷയിൽ കയറ്റി കുമ്പളഗോഡിലെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ മുറിയിൽ പൂട്ടിയിട്ട് വടികൊണ്ട് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് വസ്ത്രം അഴിക്കാൻ നിർബന്ധിച്ച് അർധനഗ്നാവസ്ഥയിൽ വീഡിയോ പകർത്തിയെന്നും പണം നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വായ്പത്തുക തിരിച്ചുപിടിക്കാനായി തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ആഗസ്റ്റ് 29ന് യുവതിയുടെ മൂത്ത മകനെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും യുവതിയെ തടങ്കലിൽ വെക്കുകയായിരുന്നു. ആഗസ്റ്റ് 30ന് അഭിഭാഷകന്റെ അടുത്തേക്ക് കൊണ്ടുപോയി ചില രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വിവരമറിഞ്ഞ പൊലീസ് സംഘം പിറ്റേദിവസം കുമ്പളഗോഡിലെ വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. നസാത്ത് ബീഗം, റെഷ്മ ബാനു, സുഹൈൽ, സെയ്ഫ് എന്നിവർക്കെതിരെയാണ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും ഐ.ടി നിയമത്തിലെ 66(ഇ) വകുപ്പിനും കീഴിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026