BREAKING NEWS

പാലായുടെ പുതിയ നായികയാവാൻ മായാ രാഹുൽ; വിമത കോൺഗ്രസ് കൗൺസിലർമാരുടെയും എൽഡിഎഫ് കൗൺസിലർമാരുടെയും പിന്തുണ; 19ന് തിരഞ്ഞെടുപ്പ്

· · 1 min read
Share: Copied!

കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു. മായയെ പിന്തുണക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും തീരുമാനിച്ചു. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19നാണ് ന​ഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.

പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺ​ഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ ന​ഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026