BREAKING NEWS

സമൂഹമാധ്യമത്തിലൂ‌ടെ പരിചയം, പാക് യുവാവിന്റെ വീട്ടിലെ കഷ്ടപ്പാടും ബാദ്ധ്യതകളുമറിഞ്ഞ് ഇന്ത്യയിലേക്കു പോരാൻ 22 കാരനു കാമുകിയുടെ ക്ഷണം!! അതിർത്തി ഭേദിച്ച് ഇനി സൈന്യത്തിന്റെ പിടിയിലായാലും ശിക്ഷ കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ പദ്ധതി!! അതിർത്തി കടന്നെത്തിയ കാമുകനെ വന്ന വേ​ഗത്തിൽ തിരിച്ചയച്ച് സൈന്യം

· · 1 min read
Share: Copied!

ശ്രീനഗർ: ഏറെ നാളായി പ്രണയിക്കുന്ന യുവതിയെ നേരിൽ കാണാനും ഒരുമിച്ച് ജീവിക്കാനും പദ്ധതിയിട്ട് നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക്ക് യുവാവ് പിടിയിൽ. അതിർത്തി ഭേദിച്ച് ഇന്ത്യയിലെത്തിയ 22 കാരനെ ശനിയാഴ്ച ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തിനു കൈമാറി.

കാമുകിയെ കാണാൻ മേയ് മാസത്തിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. മേയ് 31 ന് ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കുന്നതിനിടെ അറസ്റ്റിലായ സീഷാൻമിർ എന്ന പാക്ക് അധിനിവേശ കശ്മീർകാരനെ 2026 ജൂലൈ 4ന് തിരിച്ചയച്ചതായി സൈന്യം എക്സ് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.

അതേസമയം ബാരാമുള്ളയിലെ തുൽവാരി ഗ്രാമത്തിലെ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് പാക്ക് യുവാവ് അടുപ്പം സ്ഥാപിച്ചത്. കുടുംബത്തിന്റെ ബാധ്യതകളും കഷ്ടപ്പാടുകളുമായിരുന്നു പാക്ക് യുവാവിന്റെ ചാറ്റുകളിൽ അധികം. ഇതോടെ മനസലിവ് തോന്നിയ യുവതി ഇന്ത്യയിലേക്ക് പോരാൻ സീഷാൻമിറിനോടു പറഞ്ഞു. അതിർത്തി കടന്നാൽ ഉടൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങാനും നിയമവിരുദ്ധമായി എത്തിയതിനുള്ള ശിക്ഷ പൂർത്തിയാക്കാനും ശേഷം ഒരുമിച്ച് ജീവിക്കാമെന്നും ഇരുവരും പദ്ധതിയിടുകയും ചെയ്തു.

തുടർന്ന് അതിർത്തി കടന്ന് കീഴടങ്ങാൻ ശ്രമിക്കുന്നതിനു മുൻപേ ഇന്ത്യൻ സൈന്യം പാക്ക് യുവാവിനെ പിടികൂടി. പാക്ക് യുവാവിന്റെ മൊഴി സത്യമാണോ എന്നറിയാൻ യുവതിയിൽനിന്നും സൈന്യം വിവരങ്ങൾ തേടിയിരുന്നു. എന്നാൽ കാമുകനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ അഭ്യർഥന. പക്ഷെ സൈന്യം യുവാവിനെ തിരിച്ചയക്കുകയായിരുന്നു.

‘ഖമനേയിയുടെ സംസ്കാരത്തിനെത്തുന്നവരെ ഒറ്റ ഷോട്ടിൽ എനിക്ക് ഇല്ലാതാക്കാനാവും, സമാധാന ചർച്ചയ്ക്ക് പോലും ഒറ്റയൊരുത്തരും അവശേഷിക്കില്ല… പക്ഷെ അവർ സമാധാന കരാറിനായി അപേക്ഷിക്കുകയാണ്, ജനങ്ങൾ ഖമനേയിയെ വെറുത്തുവെന്ന് ഞാൻ കരുതി, ആ കണ്ണീർ നാടകമായിരിക്കാം’… ട്രംപ്

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026