BREAKING NEWS

‘ഖമനേയിയുടെ സംസ്കാരത്തിനെത്തുന്നവരെ ഒറ്റ ഷോട്ടിൽ എനിക്ക് ഇല്ലാതാക്കാനാവും, സമാധാന ചർച്ചയ്ക്ക് പോലും ഒറ്റയൊരുത്തരും അവശേഷിക്കില്ല… പക്ഷെ അവർ സമാധാന കരാറിനായി അപേക്ഷിക്കുകയാണ്, ജനങ്ങൾ ഖമനേയിയെ വെറുത്തുവെന്ന് ഞാൻ കരുതി, ആ കണ്ണീർ നാടകമായിരിക്കാം’… ട്രംപ്

· · 1 min read
Share: Copied!

തെഹ്റാൻ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അന്തരിച്ച സുപ്രീം ലീഡർ അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിനിടെ ഇറാനിലെ ശേഷിക്കുന്ന നേതൃനിരയെ “ഒറ്റ ഷോട്ടിൽ” തന്നെ ഇല്ലാതാക്കാനാകുമെന്ന് ട്രംപിന്റെ ഭീഷണി. എന്നാൽ അങ്ങനെ ചെയ്താൽ സമാധാന ചർച്ചകൾക്ക് പോലും ആരും ശേഷിക്കില്ലെന്ന് പറഞ്ഞ് അതിൽ നിന്ന് പിന്മാറുന്നതായും അദ്ദേഹം വ്യക്തമാക്കി.

“അവരെല്ലാം ഒരേ സ്ഥലത്താണ്. ഒറ്റ ഷോട്ടിൽ തന്നെ എല്ലാം അവസാനിപ്പിക്കാം. പക്ഷേ അങ്ങനെ ചെയ്താൽ ചർച്ചകൾക്ക് ആരും ഉണ്ടാകില്ല… പക്ഷെ അവർ കരാർ ചെയ്യാൻ അപേക്ഷിക്കുകയാണ്, എന്ന് ട്രംപ് Axios-നോട് പറഞ്ഞു.

ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ ഒരു ആഴ്ചത്തേക്ക് ചർച്ചകൾ നിർത്തിവെക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായും ട്രംപ് വ്യക്തമാക്കി. ഈ സമയത്ത് പരസ്പരം ആക്രമണങ്ങൾ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

36 വർഷം ഇറാനെ നയിച്ചിരുന്ന അലി ഖമനേയി ഫെബ്രുവരി 28-നാണ് കൊല്ലപ്പെട്ടത്. അന്നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതും മിഡിൽ ഈസ്റ്റ് മേഖലയിൽ യുദ്ധാവസ്ഥ സൃഷ്ടിച്ചതും. സാധാരണയായി ഇസ്‌ലാമിക ആചാരപ്രകാരം മൃതദേഹം 24 മണിക്കൂറിനകം സംസ്കരിക്കണമെങ്കിലും യുദ്ധ സാഹചര്യം മൂലം ചടങ്ങുകൾ നീട്ടുകയായിരുന്നു.

അതേസമയം അമേരിക്ക രൂപീകൃതമായ 250-ാം വാർഷിക ദിനമായ ജൂലൈ 4-നാണ് ഖമനേയിയുടെ അന്തിമ ചടങ്ങുകൾ ആരംഭിച്ചത്. ജൂലൈ 7-ന് തെഹ്റാനിന് തെക്കുള്ള വിശുദ്ധ നഗരമായ ഖോമിൽ ചടങ്ങുകൾ നടക്കും. ജൂലൈ 9-ന് വടക്കുകിഴക്കൻ വിശുദ്ധ നഗരമായ മഷ്ഹദിൽ സംസ്കാരത്തോടെ ചടങ്ങുകൾ സമാപിക്കും. ലക്ഷക്കണക്കിന് ആളുകൾ തെരുവുകളിൽ ഒത്തുകൂടിയതിനാൽ ഈ ചടങ്ങുകൾ ആഗോള ശ്രദ്ധ നേടുകയാണ്.

ഇതിനിടെ ശവസംസ്കാര ചടങ്ങിൽ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും കരയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനെ കുറിച്ച് ട്രംപ് അതിശയവും പ്രകടിപ്പിച്ചു. “ജനങ്ങൾ ഖമനേയിയെ വെറുത്തുവെന്ന് ഞാൻ കരുതിയിരുന്നു. ആ കണ്ണീർ നാടകമായിരിക്കാം,” എന്നും അദ്ദേഹം പറഞ്ഞു. മുൻപ് ട്രംപ് പറഞ്ഞത്, ഇറാനെതിരെ കഠിനമായി ആക്രമണം നടത്തി. അവർ കരാറിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ശവസംസ്കാരത്തിനായി ഞങ്ങൾ ഒരു ആഴ്ച സമയം നൽകി” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിനിടെ ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ പൊതുപങ്കാളിത്തം അപകടകരമാണെന്ന് ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രതിനിധി ആയത്തൊല്ല ഹകീം എലാഹി വ്യക്തമാക്കി.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026