BREAKING NEWS

ട്രംപിനെ കാണാൻ പാക്ക് പ്രധാനമന്ത്രി പോയത് അപൂർവ ധാതുക്കളടങ്ങിയ ഒരു പെട്ടിയുമായി, ധാതുമേഖലയുടെ വികസനത്തിന് 500 മില്യൻ ഡോളറിന്റെ നിക്ഷേപം!! പാക്ക്- യുഎസ് രഹസ്യ ബന്ധം വ്യക്തമാക്കണം, കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണം- പ്രതിഷേധവുമായി പ്രതിപക്ഷം

· · 1 min read
Share: Copied!

വാഷിങ്ടൻ: പാക്കിസ്ഥാനും അമേരിക്കയും തമ്മിൽ ധാതുമേഖലയിൽ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ധാരണയായതായി റിപ്പോർട്ട്. ഇതിനായി 500 500 മില്യൻ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്തുക. ആദ്യപടിയായി യുഎസിലേക്ക് അപൂർവ ധാതുക്കൾ കപ്പൽ മാർ​ഗം പാക്കിസ്ഥാൻ കയറ്റിയയച്ചു.

സെപ്റ്റംബറിലെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് യുഎസും പാക്കിസ്ഥാനുമായി ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാർ. അന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അപൂർവ ധാതുക്കളുടെ സാംപിളുകൾ പെട്ടിയിൽ പ്രദർശിപ്പിച്ചിരുന്നു. സൈനിക മേധാവി അസിം മുനീറും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇതു രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പാക്ക് പ്രതിപക്ഷം രംഗത്തെത്തി.

കരാറിന്റെ ഭാഗമായി ധാതുക്കളുടെ സാംപിളുകൾ യുഎസിലേക്ക് കപ്പിലിൽ അയച്ചിട്ടുണ്ട്. 500 മില്യൻ ഡോളറിന്റെ നിക്ഷേപം നടത്താനാണ് യുഎസ് സ്ട്രാറ്റജിക് മെറ്റൽ കമ്പനി ഒരുങ്ങുന്നത്. പാക്കിസ്ഥാനിലെ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനുമായി (എഫ്‌ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്. യുഎസ്–പാക്ക് ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ധാതുക്കളുടെ വാണിജ്യ മേഖലയിലേക്ക് പാക്കിസ്ഥാന് കടന്നുവരാൻ കളമൊരുക്കുന്നതാണ് കരാറെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ അനുസരിച്ച് 6 ട്രില്യൻ ഡോളർ മൂല്യമുണ്ട് പാക്കിസ്ഥാനിലെ ധാതു സമ്പത്തിന്.

ഈ കരാറിലൂടെ പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി കരാറിലൂടെ മറികടക്കാമെന്നാണ് പ്രതീക്ഷ. അതേസമയം കരാറിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമുണ്ട്. കരാറിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ആരൊക്കെ തടഞ്ഞാലും ട്രംപിനെ ഞങ്ങളിങ്ങെടുക്കുവാ…‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതു വരെ, യുദ്ധം അവസാനിക്കുന്നതു വരെ, ഡോണൾഡ് ട്രംപ് വിശ്രമിക്കില്ല, അതു ഞങ്ങളുടെ ഉറപ്പ്”!! സമാധാനത്തിനുള്ള നോബൽ ട്രംപിനു കൊടുക്കണം- ​ഗാസയിലെ ബന്ദികൾ

 

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026