BREAKING NEWS

ആരൊക്കെ തടഞ്ഞാലും ട്രംപിനെ ഞങ്ങളിങ്ങെടുക്കുവാ…‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതു വരെ, യുദ്ധം അവസാനിക്കുന്നതു വരെ, ഡോണൾഡ് ട്രംപ് വിശ്രമിക്കില്ല, അതു ഞങ്ങളുടെ ഉറപ്പ്”!! സമാധാനത്തിനുള്ള നോബൽ ട്രംപിനു കൊടുക്കണം- ​ഗാസയിലെ ബന്ദികൾ

· · 1 min read
Share: Copied!

വാഷിങ്ടൻ: സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിക്കാൻ കൈവിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കിനിൽക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നോബൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ. നോബൽ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ‘ഹോസ്റ്റേജസ് ആൻഡ് മിസിങ്‌ ഫാമിലീസ് ഫോറം’ എന്ന ബന്ദികളുടെ കൂട്ടായ്മ ഈ ആവശ്യം ഉന്നയിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നീക്കം. പലതവണ പല തരത്തിൽ തനിക്കു നോബൽ സമ്മാനം ലഭിക്കാൻ ശുപാർശ ചെയ്യണമെന്നയാവശ്യവുമായി ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങളെ ട്രംപ് സമീപിച്ചിരുന്നു. എന്നാൽ പലയിടത്തുനിന്നും നോ എന്ന മറുപടിയാണ് കിട്ടിയത്. ഇതിനിടെയാണ് ​ഗാസയിലെ ബന്ദികൾ രം​ഗത്തെത്തിയത്

നോബൽ കമ്മിറ്റിക്ക് അയച്ച കത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകസമാധാനത്തിനു ഡോണൾഡ് ട്രംപിനെക്കാൾ കൂടുതൽ സംഭാവന നൽകിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്നാണ് പറയുന്നത്. മാസങ്ങൾക്ക് ശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുസ്വപ്നം അവസാനിക്കുമെന്ന് പ്രതീക്ഷ കൈവന്നിരിക്കുന്നു. ആഗോള സമാധാനത്തിനു നൽകിയ അഭൂതപൂർവമായ സംഭാവനകളെ മാനിച്ച് ഡോണാൾഡ് ട്രംപിനു നൊബേൽ സമ്മാനം നൽകണമെന്നാണ് ആവശ്യം.

‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതുവരെ, യുദ്ധം അവസാനിക്കുന്നതുവരെ, ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനസ്ഥാപിക്കുന്നതുവരെ ഡോണൾഡ് ട്രംപ് വിശ്രമിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രസിഡന്റായുള്ള സ്ഥാനാരോഹണ നിമിഷം മുതൽ അദ്ദേഹം നമുക്ക് വെളിച്ചം കൊണ്ടുവന്നു. പലരും സമാധാനത്തെ കുറിച്ച് വാചാലമായി സംസാരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം അതിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. അവസാനത്തെ ബന്ദിയും നാട്ടിലേക്ക് മടങ്ങുന്നതുവരെ താൻ വിശ്രമിക്കില്ലെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്’’ – ബന്ദികളുടെ കൂട്ടായ്മ നോബൽ കമ്മിറ്റിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

 

പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിച്ചു!! മന്ത്രി നടപടിയെടുത്തതറിഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്

‘അവർ പ്രചരിപ്പിക്കുന്ന നുണകൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്’!! ​ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഗ്രെറ്റ ത്യുൻബെയേയും 170 ആക്ടിവിസ്റ്റുകളേയും ഇസ്രയേൽ നാടുകടത്തി

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026