BREAKING NEWS

മക്ക ആക്രമിക്കപ്പെട്ടാൽ വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ പ്രത്യേക കരാറിന്റെ ആവശ്യമില്ല!! മക്ക കരാർ ഞങ്ങൾക്ക് ബാധകമാണ്, ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റും… സൗദി അറേബ്യയുടെ പ്രതിരോധത്തിന് പൂർണ പിന്തുണ നൽകും, റിയാദിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കും- പാക്കിസ്ഥാൻ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്; സൗദി അറേബ്യയും യെമനിലെ ഹൂതികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മക്ക പ്രതിരോധ കരാർ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ഓഗസ്റ്റ് ഏഴിന് ഒപ്പുവെച്ച കരാറാണ് മക്ക കരാർ അഥവാ മക്ക പാക്ട്.

നാറ്റോയുടെ ആർട്ടിക്കിൾ 5ന് സമാനമായ വ്യവസ്ഥയാണ് കരാറിലുള്ളത്. നാറ്റോ ആർട്ടിക്കിൾ 5 പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും. സമാനമായി, പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുന്നതാണ് മക്ക കരാറിലെ വ്യവസ്ഥ.

എന്നാൽ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടും കരാർ ഇതുവരെ ഔദ്യോഗികമായി സജീവമാക്കിയിട്ടില്ല. മക്ക കരാർ പാക്കിസ്ഥാന് ബാധകമാണെന്നും അതിന്റെ ഭാഗമായി രാജ്യത്തിനുള്ള ബാധ്യതകൾ നിറവേറ്റുമെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. ബുധനാഴ്ച ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മക്ക കരാർ ഞങ്ങൾക്ക് ബാധകമാണ്. ഞങ്ങളുടെ കടമ ഞങ്ങൾ നിറവേറ്റും,” ആസിഫ് പറഞ്ഞു.

അതേസമയം മക്ക നഗരത്തിലേക്ക് നീങ്ങിയ ഹൂതി ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഹൂതികൾ ഈ അവകാശവാദം നിഷേധിച്ചു. ഇസ്ലാമിൽ പ്രധാനപ്പെട്ട വിശുദ്ധ കേന്ദ്രമായ മക്കയെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് തങ്ങൾ ചിന്തിക്കില്ലെന്നും സൗദി ഭരണകൂടം പഴകിയ നുണകൾ പ്രചരിപ്പിക്കുകയാണെന്നും ഹൂതികൾ ആരോപിച്ചു.

ഡ്രോൺ സംഭവത്തെ പാക്കിസ്ഥാൻ അപലപിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനായി സംഭാഷണവും നയതന്ത്ര ശ്രമങ്ങളും പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ പ്രതിരോധത്തിന് പാക്കിസ്ഥാൻ പൂർണ പിന്തുണ നൽകുമെന്നും റിയാദിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മക്ക ആക്രമിക്കപ്പെട്ടാൽ വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും അത് സംരക്ഷിക്കേണ്ടത് പാക്കിസ്ഥാന്റെ കടമയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഭൂപ്രദേശപരമായ അഖണ്ഡതയോ അതിർത്തികളോ ലംഘിക്കപ്പെട്ടാൽ പരസ്പര പ്രതിരോധ സഹായം നൽകുന്നതാണ് മക്ക കരാറിന്റെ പ്രധാന വ്യവസ്ഥയെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാൻ ഇറാനുമായും ചർച്ച നടത്തി. പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ കഴിഞ്ഞയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി വിഷയം ഉന്നയിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ യെമനിലെ സംഘർഷത്തിൽ ഇറാന് പങ്കില്ലെന്നാണ് ടെഹ്റാന്റെ നിലപാട്. ഹൂതികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും സ്വന്തം താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണ് അവർ തീരുമാനങ്ങളെടുക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കിയിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ ഇറാന്റെ ആക്സിസ് ഓഫ് റെസിസ്റ്റൻസ് എന്നറിയപ്പെടുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ഹൂതികളെ പൊതുവെ കണക്കാക്കുന്നത്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുല്ലയും ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.

‘ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജുള്ള തെളിവുകൾ എന്റെ പക്കലുണ്ട്; അയാളെ വിശുദ്ധനായി ചിത്രീകരിക്കുന്നതു കാണുമ്പോൾ പിണറായി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു‘: സാബു എം. ജേക്കബ്

BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026
BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026