BREAKING NEWS

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ!! ഇന്ത്യ- പാക് സംഘർഷം ഒഴിവാക്കാൻ ട്രംപിന്റെ ദീർഘവീഷണം സഹായിച്ചു, സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഔദ്യോഗികമായി ശുപാർശ ചെയ്ത് പാക്കിസ്ഥാൻ, ”എനിക്ക് നാലോ അഞ്ചോ തവണ നൊബേൽ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, തന്നില്ല- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഔദ്യോഗികമായി ശുപാർശ ചെയ്ത് പാക്കിസ്ഥാൻ. ട്രംപിന്റെ ദീർഘവീക്ഷണം ഇന്ത്യ – പാക് സംഘർഷം ഒഴിവാക്കുന്നതിന് സാഹായിച്ചെന്നും, ഗാസ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവയിൽ യുഎസ് പ്രസിഡന്റ് നടത്തുന്ന ആത്മാർഥമായ ശ്രമങ്ങൾ എന്നിവ പരിഗണിച്ച് പുരസ്‌കാരം നൽകണം എന്നുമാണ് പാക്കിസ്ഥാൻ ശുപാർശയിൽ പറയുന്നത്.

പാക്കിസ്ഥാൻ പറയുന്നതിങ്ങനെ- പാക്കിസ്ഥാൻ- ഇന്ത്യ സംഘർഷങ്ങളിൽ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാൻ സഹായിച്ചു. കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാക്കിസ്ഥാൻ സ്വാഗതം ചെയ്യുന്നു, ഇത് അഭിനന്ദനാർഹമാണ്.

അതേസമയം പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് പാക്കിസ്ഥാൻ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന് വൈറ്റ് ഹൗസിൽ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു ട്രംപ് സ്വീകരിച്ചത്. മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാൻ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. അതേസമയം ഈ കൂടിക്കാഴ്ച മുനീറിന്റെ പാക് പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ശ്രമമാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യാ- പാക് സംഘർഷം ചർച്ചചെയ്തു പരിഹരിച്ചത് ട്രംപ് ഇടപെട്ടിട്ടാണെന്ന വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു.

താൻ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ”എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേൽ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവർ എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകില്ല, കാരണം അവർ അത് ലിബറലുകൾക്ക് മാത്രമേ നൽകുന്നുള്ളൂ.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉമ്മ!! സ്വകാര്യ ഫോട്ടോകളും വീഡിയോയും യുവാവിന്റെ കൈവശമുണ്ടെന്ന് മകൾ പറഞ്ഞു, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു, മകളെ വിളിച്ചുവരുത്തിയതു ഫോട്ടോ നശിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, റസീന മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026