BREAKING NEWS

പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉമ്മ!! സ്വകാര്യ ഫോട്ടോകളും വീഡിയോയും യുവാവിന്റെ കൈവശമുണ്ടെന്ന് മകൾ പറഞ്ഞു, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു, മകളെ വിളിച്ചുവരുത്തിയതു ഫോട്ടോ നശിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, റസീന മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്

· · 1 min read
Share: Copied!

കണ്ണൂർ: ആൾക്കൂട്ട വിചാരണയെ തുടർന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം രം​ഗത്ത്. വിവാഹ വാ​ഗ്ദാനം നൽകി മകളുടെ ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആൺസുഹൃത്തുമായി സംസാരിക്കുന്നത് ചിലർ ചോദ്യം ചെയ്തതിനെ തുടർന്ന് റസീന ആത്മഹത്യ ചെയ്തത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം മകളുടെ വീഡിയോയും ഫോട്ടോയും ഇയാളുടെ കൈവശമുണ്ടാതിരുന്നെന്നും തിരിച്ചു കിട്ടുന്നതുവരെ ആൺസുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലെന്ന് മകൾ പറഞ്ഞെന്നും ഉമ്മ പറയുന്നു. മാത്രമല്ല കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്ന് മകൾ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താൻ വീട്ടിൽ പറഞ്ഞില്ലെന്നും ഉമ്മ പരാതിയിൽ പറയുന്നു.

കൂടാതെ റസീനയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആൺസുഹൃത്ത് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയതെന്നുമാണ് ഉമ്മ പരാതിയിൽ പറയുന്നത്. ഇയാൾ വീഡിയോകൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. വീട്ടുകാർ ഈ വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെതിരെ ഭാര്യ ഗാർഹിക പീഡന പരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വീഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാൽ മകൾക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകൾ പറഞ്ഞിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഫോട്ടോയും വീഡിയോയും നശിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് മകൾ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരിൽ ചിലർ കണ്ട് പ്രശ്നമുണ്ടായത്. പ്രതികളാക്കിയവർക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ല. പരാതി രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായാണ്. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു.

അതേസമയം സംഭവശേഷം കാണാതായ സുഹൃത്ത് ഇന്ന് സ്റ്റേഷനിൽ ഹാജരായി. റസീനയോട് സംസാരിച്ചതിന് ചിലർ സംഘം ചേർന്ന് തന്നെ മർദിച്ചെന്നാണ് സുഹൃത്തിന്റെ മൊഴി. തനിക്കെതിരെ നടന്നതു ആൾക്കൂട്ട വിചാരണയാണെന്നും ഇയാളുടെ മൊഴിയുണ്ട്. സംഭവത്തിൽ റസീനയുടെ ബന്ധു ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു. ഇവർ നിരപരാധികളാണെന്നും വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വച്ച് പോലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് നേതാക്കൾ പ്രസംഗിച്ച ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അവസാനിപ്പിച്ചു.

തനിക്കെതിരെ നടന്നത് ആൾക്കൂട്ട വിചാരണ, ഒരുസംഘം ആളുകൾ കൂട്ടംചേർന്ന് മർദ്ദിച്ചു, മൂന്നുവർഷമായി ഇൻസ്റ്റ​ഗ്രാമിൽ കൂടിയുള്ള പരിചയം, യുവതിയുമായി സാമ്പത്തിക ഇടപാടില്ല, ആരോപണങ്ങൾ തള്ളി ആൺസുഹൃത്ത്, യുവാക്കൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026