BREAKING NEWS

മധ്യസ്ഥത, ചർച്ച, വിമാന അകമ്പടി…യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ നയാ പൈസയില്ല; തലകുനിച്ച് പാക്കിസ്ഥാൻ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരായി ഇടപെട്ട് ലോകശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചെങ്കിലും, യുഎസ്-ഇറാൻ ചർച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പോലും അടയ്ക്കാൻ പാകിസ്താൻ സർക്കാരിന് സാധിച്ചില്ലെന്ന് റിപ്പോർട്ട്. പാകിസ്താൻ സമ്പദ് വ്യവസ്ഥയേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീന ഹോട്ടലിൽ വെച്ചായിരുന്നു ഇറാൻ പ്രതിനിധികളും യുഎസ് പ്രതിനിധികളും തമ്മിൽ സമാധാന ചർച്ച നടന്നത്. എന്നാൽ, ചർച്ച കഴിഞ്ഞതിന് ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്താൻ സർക്കാർ അടച്ചില്ലെന്നാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോട്ടലുടമ ഇടപെട്ട് ബിൽ അടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുന്ന തരത്തിലേക്ക് സ്ഥിതി വഷളായതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. സുപ്രധാനമായ ഈ അന്താരാഷ്ട്ര ചർച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും വീഴ്ച സംഭവിച്ചത് ഒരു രാജ്യത്തിന്റെ പരാജയമായി കാണുന്നുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ 10-12 തീയതികളിലായാണ് ഇസ്ലാമാബാദിൽവെച്ച് ഇറാൻ ഉന്നതോദ്യോഗസ്ഥരും- യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ച നടന്നത്. അതീവ സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ, കരാർവ്യവസ്ഥകളിൽ സമവായം ഉണ്ടാകാത്തതിനെ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞിരുന്നു. രണ്ടാംഘട്ട ചർച്ചകൾ വ്യാഴാഴ്ച നടക്കുമെന്നാണ് വിവരം.

ബീഹാർ ഭരണചരിത്രത്തിൽ പുതിയ അധ്യായം; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026