വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ് എറണാകുളത്തുനിന്ന് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തിനിടെ...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) ആണ് അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വീട്ടിൽ കയറിയതെന്നാണ് അറിയുന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ കസ്റ്റഡിയിൽ...
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇതിനിടെ ഷക്കീലയുടെ...
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പിഎന്‍ബി തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നാണ്...
തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു....