ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...
കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ...
കോഴിക്കോട്: പി.വി.അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അദ്ദേഹത്തെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ല. അകലെ നിന്ന് കാണുന്ന...
തൃശൂർ: രാജ്യം ലോക് സഭാ തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശത്തിൽ മതിമറന്നുനിന്ന കാലം.
അതേസമയംതന്നെ തൃശൂരിൽ നടന്ന ആവേശപ്പൂരം ഇപ്പോൾ വിവാദങ്ങളിൽപെട്ട് വട്ടംകറങ്ങുകയാണ്..
കാരണം കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥി ആദ്യമായി ജയിച്ചുകയറിയത് ഈ സമയത്താണ്.
തൃശൂരിൽ ബിജെപി കൊടിനാട്ടിയ അന്നുമുതൽ ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾ... തോറ്റ സ്ഥാനാർഥികളും...
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്ന് ശരീരം ശോഷിച്ച് വീല്‍ചെയറില്‍ മാത്രമായിരിന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന്...
റോം: ഇറ്റലിയിലെ ഫനോ നഗരത്തില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്നാണ് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ്...
കൊച്ചി: പൊലീസിനെ കുഴപ്പിച്ച കുമ്പളത്തെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. കൊലപാതകത്തിന് പിന്നില്‍ തൃപ്പൂണിത്തുറ സ്വദേശി സജിത്ത് ആണെന്ന് പൊലീസ് നിഗമനം. ജഡം കണ്ടെത്തിയതിന് പിന്നാലെ സജിത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു....