കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. എംടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.
നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്...
ചെന്നൈ: പി.വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് ഡി.എം.കെ. അറിയിച്ചു. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ പറഞ്ഞു. അൻവറിനെ ഡി.എം.കെയിൽ എടുക്കില്ല. വിഷയത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ നടന്നിട്ടില്ലെന്നും ഡിഎംകെ നേതാവ് ഇളങ്കോവൻ പറഞ്ഞതായി 24ന്യൂസ് റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ ഡിഎംകെക്ക് സ്വന്തമായി...
കൊച്ചി: പി.വി.അൻവറിന്റെ ചുവട് വയ്പുകൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് അൻവറിന്റെ നീക്കം ആദ്യഘട്ടത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും ശരിക്കും പ്രതിരോധത്തിലായത് മുസ്ലിം ലീഗാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലമ്പൂരും കോഴിക്കോടും അൻവർ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനു ലീഗ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തതോടെ,...
തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തില്‍നിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ്, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത്...
കോഴിക്കോട്: എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ,...
ന്യൂയോർക്ക്: മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക. ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്നും അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച ബിജെപി നേതാവ് പാർട്ടി വിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി താന്‍...