കല്യാണത്തലേന്ന് ഭക്ഷണമെത്തിയത് താമസിച്ച്, പിറ്റേന്ന് രാവിലത്തെ ഭക്ഷണം ഏൽപിച്ചിരുന്നെങ്കിലും കൊണ്ടുവന്നില്ല, മണ്ഡപത്തിൽ മകളുടെ കെട്ടുനടക്കുമ്പോഴും കേറ്ററിങ് കാരനെ വിളിച്ചുകൊണ്ടിരുന്നു, 10.30 ആയപ്പോൾ വിളിച്ചപ്പോൾ മറുപടി നിങ്ങൾ വേറെ ഓർഡർ ചെയ്തോളൂ എന്ന്… ഇനിയൊരു മാനഹാനി ആർക്കും ഉണ്ടാകരുത്, ചതിയായിരുന്നു, തീ തിന്നുകയായിരുന്നു- ഉദയം കാറ്ററിങ്ങിനെതിരെ മറ്റൊരു പരാതികൂടി
കോട്ടയം: കല്യാണത്തിന് ഭക്ഷണമെത്തിക്കാതെ കാറ്ററിങ് ഉടമ മുങ്ങിയ സംഭവത്തിൽ ഉദയം കാറ്ററിങ്ങിന്റെ ഉടമയായ വിഷ്ണുവിന്റെ തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും രംഗത്ത്. കാഞ്ഞിരപ്പള്ളിയിൽ സദ്യ എത്തിക്കാമെന്ന് വാക്കു നൽകി ...




