BREAKING NEWS

‘അവർ പറയട്ടെ, തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയേണ്ട സമയത്ത് പറയും!! മുമ്പും സ്വന്തം കാലിലാണ് നിന്നത്, ഇപ്പോഴും അങ്ങനെതന്നെ’- പിവി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോയെന്ന് പറയാൻ സമയമാവുന്നതേയുള്ളൂവെന്ന് പിവി അൻവർ. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. നിലമ്പൂർ കോൺഗ്രസിന്റെ സീറ്റാണ്, അവർ പറയട്ടെയെന്നും പിവി അൻവർ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. ഞാൻ മുമ്പും സ്വന്തം കാലിലാണ് നിന്നത്. ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി താനെടുത്ത രാഷ്ട്രീയ നിലപാടുകളോട് വളരെ സൗഹാർദ്ദപരമായ നിലപാട് സ്വീകരിച്ചവരാണ് മുസ്ലിം ലീഗ് പാർട്ടിയും അതിന്റെ നേതൃത്വവും. ആ നിലയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന കോംപ്ലിക്കേഷൻസ് കുഞ്ഞാലിക്കുട്ടിയെ ധരിപ്പിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം എനിക്കുണ്ട്. അത് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. അതിന്റെ ഭാഗമായാണ് കണ്ടത്.

മുന്നണി പ്രവേശന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫിലെ വലിയ കക്ഷിയായ കോൺഗ്രസാണ്. ലീഗിന്റെ സീറ്റിൽ ലീഗിന് സംസാരിക്കാൻ കഴിയുമായിരിക്കാം. ഇത് കോൺഗ്രസിന്റെ സീറ്റിൽ അവരല്ലേ സംസാരിക്കേണ്ടത്. അവരിപ്പോൾ തീരുമാനമെടുത്ത് മുന്നോട്ടു പോകുകയാണല്ലോ. അതേസമയം പിവി അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കെ സുധാകരൻ പറഞ്ഞുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ഭാഗമാകുമെന്ന് പറച്ചിൽ തുടങ്ങിയിട്ട് എത്രമാസമായി എന്നായിരുന്നു അൻവറിന്റെ പ്രതികരണം. ഇനിയെന്ത് ഭാഗം?. അൻവർ ചോദിച്ചു.

അതുപോലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് പിന്നീട് പറയേണ്ട സമയത്ത് പറയും. മുസ്ലിം ലീഗും പാണക്കാട് തങ്ങൾ കുടുംബവും കുഞ്ഞാലിക്കുട്ടിയും തുടക്കം മുതലേ പോസിറ്റീവായിട്ടാണ് താനെടുത്ത പൊളിറ്റിക്കൽ നിലപാടിനോട് പ്രതികരിച്ചിട്ടുള്ളത്. അതിൽ രാഷ്ട്രീയമുണ്ടെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാർട്ടിയാണ്. തന്നോട് സ്‌നേഹവും താൽപ്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് കൂടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടത്. തന്റെ ഒരു വെൽവിഷർ കൂടിയാണ് അദ്ദേഹം. ആ നിലയ്ക്ക് അദ്ദേഹത്തെ കണ്ട് പറയേണ്ട ഉത്തരവാദിത്തം ഉള്ളതു കൂടിയാണ് കണ്ടത്- അൻവർ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി എന്നും പോസിറ്റീവാണ്. ഇപ്പോഴും അങ്ങനെ തന്നെ. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാം. രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി ഗണിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ആളാണ്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന്, അതൊക്കെ പിന്നെപ്പറയാം എന്നായിരുന്നു മറുപടി. കോൺഗ്രസുകാർ പലരുമായും വ്യക്തിപരമായ ബന്ധമുണ്ട്. എന്നാൽ ബന്ധപ്പെടേണ്ടവർ ബന്ധപ്പെടേണ്ടേ?. തന്നോട് സൗഹൃദമുള്ള നേതാക്കൾ സംസാരിക്കുന്നത് പൊളിറ്റിക്കൽ ബന്ധപ്പെടലായി കാണാൻ പറ്റില്ലല്ലോയെന്നും അൻവർ കൂട്ടിച്ചേർത്തു.

‘രശ്മി മന്ദാനയേയും ഉണ്ണിയേയും വച്ചു പ്ലാൻ ചെയ്ത ഫിലിം മുടങ്ങാൻ കാരണം വിപിൻ, ഉണ്ണിയെ വച്ചുള്ള പ്രോജക്റ്റ് റിസ്‌കാണെന്നു പറഞ്ഞു പ്രൊഡ്യുസറെ പേടിപ്പിച്ചുവിട്ടു, ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം’- സംവിധായകൻ ജയൻ വന്നേരി

BREAKING NEWS
അവർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ, അവർക്ക് ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാവില്ല!! അറബ് പാർട്ടികളൊഴികെ ആർക്കും ഞങ്ങളോടൊപ്പം ചേരാം... വിശാല ദേശീയ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി നെതന്യാഹു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ടിന് പ്രതിപക്ഷ പിന്തുണ, വിവിധ പ്രതിപക്ഷ കക്ഷികൾ ഒന്നി...
03 Nov 2026
BREAKING NEWS
കിണറും കുടിവെള്ള ടാങ്കുകളും അണുവിമുക്തമാക്കിയില്ല, കൽപറ്റ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും, ഒരു ആഴ്ച അവധി പ്രഖ്യാപിച്ച് അധികൃതര്‍
03 Nov 2026
BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026