BREAKING NEWS

ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്നാരോപിച്ച് മർദനം, പ്രാണഭയം കൊണ്ട് ഓടിയൊളിച്ചയിടത്തെല്ലാം പിൻതുടർന്നെത്തി മർദിച്ചു, രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, ഒടുവിൽ 23 കാരന് ദയനീയമായ മുങ്ങിമരണം… നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്

· · 1 min read
Share: Copied!

കോട്ടയം: ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിലിടിച്ചുവെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദിച്ചു, അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് 14 വർഷങ്ങൾക്കിപ്പുറം വിധിവന്നത്. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിനും നൽകണമെന്നും ഉത്തരവിൽ പറന്നു.

വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും കോടതി നിർദേശം നൽകി.

2012 മാർച്ച് 16നു രാവിലെ 10.20ന് വൈക്കത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു ‘പ്രിയദർശിനി’ ബസും ഡ്രൈവറായ നോബിളും. ഇതിനിടെ ബസ് പിന്നോട്ടെടുത്തപ്പോൾ തന്റെ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് അബ്ദുൽ അസീസ് നോബിളിനെ അവിടെവച്ച് മർദിച്ചു. തുടർന്ന് മക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ എറണാകുളം ട്രിപ് തടഞ്ഞ് വീണ്ടും നോബിളിനെ മർദിച്ചു. പരുക്കേറ്റ നോബിളിനെ വൈക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ തേടിപ്പിടിച്ച് അവിടെയുമെത്തി ആക്രമിച്ചു.

നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും ആശുപത്രി പരിസരത്ത് മർദിച്ചു. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ട് മുറിഞ്ഞ പുഴയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചപ്പോൾ പിന്തുടർന്നെത്തിയ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറി. നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിൽ എത്തുക അസാധ്യമെന്നു തിരിച്ചറിഞ്ഞതോടെ തിരികെ കരയിലേക്കു നീന്തി. ഈ സമയം കരയിൽ നിന്ന പ്രതികൾ ഇവർക്കു നേരെ തുരുതുരെ കല്ലുകൾ എറിഞ്ഞു, കൂടാതെ വടിവാൾ വീശി ഭയപ്പെടുത്തി. നീന്തി അവശനിലയിലായ നോയലിനെ കരയിലെത്തി രക്ഷപ്പെടാൻ പ്രതികൾ അനുവദിച്ചില്ല. തുടർന്ന് നോയൽ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.

കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.എസ്. ബേബിക്കായിരുന്നു അന്വേഷണച്ചുമതല. 49 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.വിനോദ്ജി, ഗിരിജാ ബിജു എന്നിവർ ഹാജരായി.

മുഖ്യമന്ത്രിക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായി യാതൊരു ബന്ധവുമില്ല, എന്റെ അച്ഛനും അമ്മയും ഇട്ട പേരല്ല ചെറ്റ എന്നല്ല, ആ കസേരയിലിരിക്കുന്നത് പൗരന്മാരുടെ പേര് മാറ്റാനാണോ?? അദ്ദേഹത്തിന് സ്ഥലജലഭ്രമമാണ്- ജി സുധാകരന്‍

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026