BREAKING NEWS

‘ഇതു ഞാൻ മുറിക്കില്ല‘: ഉദ്ഘാടന വേളയിൽ ദേശീയ പതാകയ്ക്ക് സാമ്യമുള്ള ത്രിവർണ്ണ റിബൺ മുറിക്കാൻ വിസമ്മതിച്ച് ഒമർ അബ്‌ദുള്ള; വീഡിയോ വൈറൽ

· · 1 min read
Share: Copied!

ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെ ദേശീയ പതാകയോടുള്ള ആദരം പ്രകടമാക്കി ശ്രദ്ധേയമായ നിലപാട് സ്വീകരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള.ബുധനാഴ്ച ശ്രീനഗറിലെ കാശ്മീർ ഹാറ്റിൽ സംഘടിപ്പിച്ച ‘Know Your Artisan’ പ്രദർശനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഉദ്ഘാടനത്തിനായി കെട്ടിയിരുന്ന റിബൺ ദേശീയ പതാകയുടെ ത്രിവർണ്ണങ്ങളിലുള്ളതാണെന്ന് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, അത് മുറിച്ച് ഉദ്ഘാടനം നടത്താൻ താൻ തയ്യാറാല്ലെന്ന് സംഘാടകരെ അറിയിച്ചു. ദേശീയ പതാകയോടുള്ള ആദരസൂചകമായി റിബൺ അഴിച്ചുമാറ്റാനും അദ്ദേഹം നിർദ്ദേശിച്ചു.റിബൺ മടക്കി സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും, അദ്ദേഹത്തിന്റെ നിലപാട് നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. യഥാർത്ഥ രാജ്യസ്നേഹം പ്രവൃത്തിയിലൂടെയാണ് പ്രകടമാകുന്നതെന്നും, ദേശീയ പതാകയോടുള്ള ബഹുമാനം ഉയർത്തിപ്പിടിച്ച നടപടി മാതൃകാപരമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

അതേസമയം, സർക്കാർ പരിപാടിയിൽ ദേശീയ പതാകയുടെ നിറങ്ങൾ ഉപയോഗിച്ച റിബൺ ഒരുക്കിയ സംഘാടകരെ ചിലർ വിമർശിക്കുകയും ചെയ്തു. കശ്മീരിലെ കരകൗശല തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന ‘Soulful Kashmir’ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026