BREAKING NEWS

‘പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ല, ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ, വയനാട് വിഷയം തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ചർച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചു’- ചിന്തയ്ക്ക് മറുപടിയുമായി വീണ്ടും ഒ ജെ ജനീഷ്

· · 1 min read
Share: Copied!

തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചിന്താ ജെറോമും മന്ത്രി ഒ ജെ ജനീഷും തമ്മിലുള്ള വാക്പോര് മുറുകുന്നു. താൻ ചിന്ത ജെറോമിനെ ആക്ഷേപിക്കാൻ വേണ്ടി പറഞ്ഞതല്ലെന്ന് വിശദീകരിച്ച അദ്ദേഹം ചിന്ത പറഞ്ഞ വിഷയം തെരഞ്ഞെടുപ്പിൽ കുറെ ചർച്ച ചെയ്തതാണെന്നും വ്യക്തമാക്കി. എന്നാൽ അത്തരം ചർച്ച ഉണ്ടായിട്ടും ഞങ്ങൾ വലിയ വിജയം നേടി. വയനാട് വിഷയം തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ചർച്ചയാക്കിയോ അവിടെയെല്ലാം യുഡിഎഫ് വിജയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ ഒരു ബോംബ് വീണ്ടും വീണ്ടും ഇടയ്ക്കിടെ കയ്യിലിരുന്ന് പൊട്ടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ പറഞ്ഞതിന് അത്രയേ കണക്കാക്കേണ്ടതുള്ളൂ എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. വനിതാ പ്രസിഡന്റുമാർ യുവജന, രാഷ്ട്രീയ സംഘടനകളിൽ വരുന്നത് നല്ലതാണ്. വനിതകളുടെ സാന്നിധ്യം യൂത്ത് കോൺഗ്രസിനകത്ത് ഉണ്ട്. വനിതകളും നയിക്കാൻ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസിനും നാളെകളിൽ വനിതാ പ്രസിഡന്റുമാർ വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത് എന്നായിരുന്നു നേരത്തെ ഒ ജെ ജനീഷ് പറഞ്ഞത്. വനിതാ പ്രസിഡന്റ് എന്ന ഡിവൈഎഫ്‌ഐ തീരുമാനം സ്വാഗതാർഹം. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. എന്നാൽ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നുമായിരുന്നു ഒ ജെ ജനീഷിന്റെ പ്രതികരണം.

ഇതോടെ ഇതിന് മറുപടിയുമായി ചിന്താ ജെറോം രംഗത്ത് വന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചിന്ത ജെറോമിന്റെ വിമർശനം. താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം ജനീഷിനെ പരിഹസിച്ചിരുന്നു.

‘എന്തിനാണ് ബിക്കിനിയിലോ, അടിവസ്ത്രത്തിലോ സഹോദരന് രാഖി കെട്ടുന്നത്?, പരസ്യം “മനഃപൂർവം അസ്വസ്ഥതയുണ്ടാക്കുന്നതാണ്’ നടി കൃതി സനോൺ അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026