BREAKING NEWS

‘എനിക്ക് ഖേദമോ നിരാശയോ ഇല്ല, അവർ പോകേണ്ട സമയം വന്നിരുന്നു, പക്ഷേ ദൈവം അവരെ കൊന്നില്ല, സംസ്കാരത്തിൽ പങ്കെടുക്കാൻ എല്ലാവരും വരണം-ബന്ധുക്കളുടെ മരണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹർ, കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

· · 1 min read
Share: Copied!

ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ തലവൻ മസൂദ് അസ്ഹർ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

നേരത്തെതന്നെ അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു.

അസ്​ഹറിന്റെ പ്രസ്താവന ഇങ്ങനെ- ‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫയും അദ്ദേഹത്തിന്റെ അമ്മയും. പിന്നെ എന്റെ 2 തോഴരും കൊല്ലപ്പെട്ടു’.

അവരുടെ മരണത്തിൽ തനിക്ക് ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അസ്ഹർ പറഞ്ഞു. അതുപോലെ അവർക്കു പോകേണ്ട സമയം വന്നു, അവർ പോയി എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. കൂടാതെ ഇന്നു നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മസൂദ് അസ്ഹർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഐക്യരാഷ്ട്ര സംഘടന, സുരക്ഷാ സമിതിയുടെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളയാളാണ് അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001–ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പഠാൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയിലും ഇയാൾ പങ്കാളിയാണ്. കൂടാതെ അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, ഇസ്‍ലാമാബാദ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിരുന്നു.

തകർത്തത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിക്കൊണ്ടുവന്ന ഭീകര ക്യാമ്പുകൾ, കൃത്യമായി അളന്നുതൂക്കി, ഒരു സർജറി നടത്തുന്നതുപോലെ ക്ലിനിക്കൽ പ്രിസിഷനോടെയുള്ള ആക്രമണം!! തെളിവുകൾ നിരത്തി ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഇന്ത്യൻ സേനയിലെ കരുത്തരായ വനിതകൾ

BREAKING NEWS
ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല, അത് നോക്കേണ്ടത് ജീവനക്കാരാണ്, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ല, താക്കീതുമായി കെ മുരളീധരന്‍
22 Nov 2026
LATEST UPDATES
നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ പോലും കിട്ടുന്നില്ല, പാര്‍ട്ടിയിലെത്തുന്നവര്‍ കൊഴിഞ്ഞു പോകുന്നത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച, ഇങ്ങനെ പോയാല്‍ നേമവും നഷ്ടമാകും, കേന്ദ്രത്തെ സമീപിക്കാന്‍ പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
അമ്മയെ അവസാനമായി വിളിച്ചുവച്ചത് റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്, രാത്രിയിൽ ഫോൺ വന്നത് മകൾ കുളിമുറിയിൽ വീണെന്നു പറഞ്ഞ്... രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനി വാടകവീട്ടിൽ മരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ
22 Nov 2026
BREAKING NEWS
ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക രോഗം വന്നു, കണ്ണിന്റെ പോളയിലും കാലിലും നീര് വന്നു, മാസങ്ങളോളം ആശുപത്രി കയറിയിറങ്ങേണ്ടി വന്നു, ക്രീം തന്നത് കാസര്‍കോടുള്ള സുഹൃത്ത്, വെളിപ്പെടുത്തി ഗായകന്‍ സലീം കോടത്തൂര്‍
22 Nov 2026