BREAKING NEWS

ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല, അത് നോക്കേണ്ടത് ജീവനക്കാരാണ്, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ല, താക്കീതുമായി കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രി വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ട സംഭവത്തിൽ ജീവനക്കാർക്ക് താക്കീതുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രിക്ക് ആവശ്യമായ വികസനം സർക്കാർ നൽകും. കെട്ടിടവും കിടക്കയും എ സിയും നൽകാം. എന്നാൽ ആശുപത്രി വൃത്തിയായി നോക്കേണ്ടത് ജീവനക്കാരാണ്. വീഴ്ചയുണ്ടായാൽ നടപടി ഉണ്ടാകുമെന്നും കെ മുരളീധരന്റെ താക്കീത്. ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല അത് നോക്കേണ്ടത് ജീവനക്കാരാണ്.

സാധാരണക്കാർ വരുന്ന ആശുപത്രിയാണ്. അത് വൃത്തിയാക്കി സൂക്ഷിക്കണം. ഇത് ഭാവിയിൽ ആവർത്തിക്കരുത്. ഇത്പോലെയുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ലെന്നും മറ്റ് പല നടപടികളിലേക്കും പോകുമെന്നും മന്ത്രി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പേരൂർക്കട മാതൃക ആശുപത്രിയിൽ നടന്ന പൾസ് പോളിയോ സംസ്ഥാന ഉദ്ഘാടനത്തിലാണ് മന്ത്രിയുടെ വിമർശനം. അതേസമയം, സംഭവത്തിൽ ആർ എം ഒ ഡോ അനിൽ രാധാകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു.

പത്തനംതിട്ട കോന്നി താലൂക്ക് ആശുപത്രിയിൽ അസിസ്റ്റന്റ് സർജൻ ,കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ് ഡോ അനിൽ രാധാകൃഷ്ണനെ സ്ഥലം മാറ്റിയത്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനാണ് പകരം ചുമതല നൽകിയ ഡോ സൂരജ് ബി എസ്‌. വിഷയം വിവാദമായതോടെ പേരൂർക്കട ജില്ലാ ആശുപത്രിയിലെ എല്ലാ വാർഡുകളും അണുവിമുക്തമാക്കിയിരുന്നു.

BREAKING NEWS
’ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളെയും മോശം പെരുമാറ്റമുള്ളവരെയും അയക്കരുത്’; പൊലീസുകാർക്ക് ഐജിയുടെ കർശന നിർദേശം ’നിലയ്ക്കലിലെ മർദനം സേനയ്ക്ക് നാണക്കേട്’
22 Nov 2026
BREAKING NEWS
പരസ്യമായി മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് കേസ്, പള്ളിമേട പൂട്ടി പ്രതിഷേധവുമായി വിശ്വാസികള്‍, എത്രയും പെട്ടന്ന് സ്ഥാനം ഒഴിയണം, ചെയ്തു കൂട്ടുന്നത് പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികള്‍, പേട്ട സെന്റ് ആൻസ് പള്ളിയിൽ സംഘര്‍ഷം
22 Nov 2026
LATEST UPDATES
നേതാക്കൾക്ക് സംസ്ഥാന അധ്യക്ഷനെ കാണാൻ പോലും കിട്ടുന്നില്ല, പാര്‍ട്ടിയിലെത്തുന്നവര്‍ കൊഴിഞ്ഞു പോകുന്നത് രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ച, ഇങ്ങനെ പോയാല്‍ നേമവും നഷ്ടമാകും, കേന്ദ്രത്തെ സമീപിക്കാന്‍ പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
അമ്മയെ അവസാനമായി വിളിച്ചുവച്ചത് റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്, രാത്രിയിൽ ഫോൺ വന്നത് മകൾ കുളിമുറിയിൽ വീണെന്നു പറഞ്ഞ്... രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിനി വാടകവീട്ടിൽ മരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ
22 Nov 2026