BREAKING NEWS

ഇൻഡോ–ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരള പുതിയ ഭാരവാഹികൾ; ജിയോജിത് സി എം ഡി സി. ജെ. ജോർജ് പുതിയ ഓണററി പ്രസിഡന്റ്

· · 1 min read
Share: Copied!

കൊച്ചി: ഇൻഡോ–ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളയുടെ (INJACK) 2026–2028 കാലയളവിലേക്കുള്ള ഓണററി പ്രസിഡന്റായി ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് സി എം ഡി സി. ജെ. ജോർജിനെ തെരഞ്ഞെടുത്തു. സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. വിജു ജേക്കബിൽ നിന്നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

കേരളവും ജപ്പാനും തമ്മിലുള്ള വ്യാപാര, നിക്ഷേപ, സാങ്കേതിക പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പുതിയ ഗവേണിംഗ് കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പുതിയ ഭാരവാഹികൾ (2026–2028):

പ്രസിഡന്റ്: സി. ജെ. ജോർജ് (സി എം ഡി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
വൈസ് പ്രസിഡന്റ്: അലക്സ് കെ. നൈനാൻ (പാർട്ണർ, ബേബി മറൈൻ ഇന്റർനാഷണൽ ഗ്രൂപ്പ്)
ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്: ഡോ. വിജു ജേക്കബ് (ചെയർമാൻ, സിന്തൈറ്റ് ഗ്രൂപ്പ്)
സെക്രട്ടറി: ബെബി മാത്യു (സി എം ഡി, മാത്യുസൺസ് ഗ്രൂപ്പ്)
ജോയിന്റ് സെക്രട്ടറി: ഡോ. ജീവൻ (സമുദ്ര ഷിപ്പ്‌യാർഡ്)
ട്രഷറർ: സി എ ജേക്കബ് കൂവൂർ (കൂവൂർ കൺസൾട്ടന്റ്സ്)

ഡോ. എസ്. രത്‌നകുമാരൻ, ജോസഫ് ഫിലിപ്പ്, സുരജ് മൂത്തേടത്ത്, പോൾ പി. തോമസ്, ഡേവിസ് സെബാസ്റ്റ്യൻ, രമേഷ് രംഗനാഥ്, ഹരി കൃഷ്ണൻ നായർ, നോബിൾ എം. ജേക്കബ് എന്നിവരാണ് പുതിയ കൗൺസിൽ അംഗങ്ങൾ. മുൻ IAS ഉദ്യോഗസ്ഥൻ ടി. ബാലകൃഷ്ണൻ, സജീവ് മേനോൻ, മധു എസ്. നായർ എന്നിവർ ഉപദേശകരായി തുടരും.

2027-ലെ ഇന്ത്യ–ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് ചേംബർ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമായി 20 അംഗ ജാപ്പനീസ് ബിസിനസ് പ്രതിനിധി സംഘം 2026 നവംബർ 4, 5 തീയതികളിൽ കൊച്ചി സന്ദർശിക്കും.

പങ്കെടുക്കുന്നതിനോ സഹകരണ സാധ്യതകൾ അന്വേഷിക്കുന്നതിനോ താൽപര്യമുള്ള ബിസിനസ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും INJACK-മായി ബന്ധപ്പെടാം.
📧 [email protected]
📞 98470 55577

BREAKING NEWS
ദുബായിലെ ആശുപത്രിയിൽനിന്ന് കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും
29 Nov 2026
BREAKING NEWS
'​ഗോ ബാക്ക് കോൺ​ഗ്രസ്'... സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ
29 Nov 2026
BREAKING NEWS
"ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യം"- സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി!! "ഇതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നത്"- ജഗ്താപ്...എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ പാർട്ടി വിട്ടു
29 Nov 2026
BREAKING NEWS
കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ
29 Nov 2026