BREAKING NEWS

കാര്‍ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ കിണറ്റിലേക്ക് മറിഞ്ഞു, ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ ആറു പേരും കുട്ടികള്‍

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പതുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറുപേർ കുട്ടികളാണ്. ​നാസിക്കി​ൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരി താലൂക്കിൽ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.

ശിവാജിനഗറിൽനിന്ന് ഒരു പരിപാടിയിൽ പ​ങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഇൻഡോറിൽനിന്നുള്ള സുനിൽ ദത്താത്രേയ ദർഗോഡും കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സുനിൽ ദത്താത്രേയയാണ് കാറോടിച്ചിരുന്നത്. ഇടക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട​പ്പെടുകയും കാർ റോഡരികിലെ വെള്ളം നിറഞ്ഞ കിണറ്റിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് നിഗമനം. അപകടം നടന്നയുടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി.

വെള്ളം നിറഞ്ഞ കിണറായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായി.ല പൊലീസിന്റെയും അഗ്നിശമന സേനയുടെയും സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ക്രെയിനുകൾ ഉപയോഗിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം പുറത്തെടുത്തത്. കാറിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. സുനിൽ ദത്താത്രേയ ദർഗോഡ് (34), ഭാര്യ രേഷ്മ (30), മകൾ രാഖി എന്ന ഗുൻവന്തി (10), മരുമക്കൾ മാധുരി (13), ശ്രാവണി (11), ആശ അനിൽ ദർഗോഡ് (32), മകൻ ശ്രേയാഷ് (11), മകൾ സൃഷ്ടി (14), മരുമകൾ സമൃദ്ധി (7) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026