BREAKING NEWS

വിദേശകാര്യമന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെ‍എ പോളിന് എങ്ങനെ കിട്ടി? നിമിഷപ്രിയയുടെ പേരിൽ മുതലെടുപ്പ്? ഒന്നെങ്കിൽ അവർക്കായി തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകണം, അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം- കെഎ പോൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. ഒന്നെങ്കിൽ നിമിഷ പ്രിയയെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് തുക നൽകണമെന്ന് കെഎ പോൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം. നിമിഷ പ്രിയ മോചനത്തിനായി ലക്ഷങ്ങൾ താൻ ഇതുവരെ ചെലവാക്കി. ഇപ്പോൾ പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നൽകുന്നത് കാത്തിരിക്കുക യാണെന്നും പോൾ പറഞ്ഞു. നേരത്തെ, പണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് തള്ളി വിദേശ കാര്യ മന്ത്രാലയം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റുമായി കെഎ പോൾ എത്തുന്നത്.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്ന കെഎ പോളിൻ്റെ പ്രചാരണം. എന്നാൽ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കുകയായിരുന്നു. നിമിഷപ്രിയ കേസിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെഎ പോൾ. തന്റെ ഇടപെടലിൻ്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെഎ പോൾ. ഇതുനു പിന്നാലെയാണ് ഇപ്പോൾ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള പോസ്റ്റ് എക്സ് പ്ലറ്റ്ഫോമിൽ ഷെയർ ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ളതെന്ന് കാട്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഷെയർ ചെയ്തു. പോസ്റ്റ് വന്നയുടനെ ആധികാരികതയിൽ സംശയം ഉയർന്നിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം തന്നെ ഇക്കാര്യം നിഷേധിച്ച് എക്സ് പ്ലറ്റ്ഫോമിൽ പോസ്റ്റിട്ടത്. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.

വിദേശകാര്യമന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെ‍എ പോളിന് എങ്ങനെ കിട്ടിയെന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നിമിഷപ്രിയയുടെ ഭർത്താവ് ടോമിയും മകളും നേരത്തെ ഒമാനിൽ കെഎ പോളിന് സമീപത്തെത്തുകയും ഇവർക്കൊപ്പമുള്ള വീഡിയോകൾ കെഎ പോൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, കെഎ പോളിന്റെ അവകാശവാദങ്ങൾ ശരിയായിരുന്നുവെങ്കിൽ നിമിഷപ്രിയ ഇതിനോടകം മോചിതയായേനെ. ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിന് ദയാധനം 5.5 മില്യൺ ഡോളറായി നിശ്ചയിക്കപ്പെട്ടെന്ന് കാട്ടി സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തിയിരുന്നു.

ട്രംപിന് ദഹിക്കില്ല! നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും; ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും

 

 

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026