BREAKING NEWS

‘ങേ. ആ വരുന്നത് ഒരു ഡ്രോണാണോ’… അന്തംവിട്ട് പാക്കിസ്ഥാൻ… മേയ് 7 ന് ഇന്ത്യ പാക്കിസ്ഥാനുമേൽ ഏൽപ്പിച്ച ഒന്നൊന്നര പ്രഹരം… പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ബ്രഹ്മോസ് ആക്രമണ വീഡിയോ പുറത്ത്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: പഹൽ​ഗാം ആക്രമണത്തിനു തിരിച്ചടിയായി 2025 മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് സൂചന.

നൂർ ഖാൻ വ്യോമതാവളത്തിനു പുറത്തുനിന്നും എടുത്ത വീഡിയോയിൽ മിസൈൽ വ്യോമത്താവളത്തിൽ പതിച്ച് വലിയ സ്ഫോടനം ഉണ്ടാകുന്നത് കാണാനാവും. ആകാശത്തുനിന്നും മിസൈൽ പതിക്കുമ്പോൾ ‘ങേ അതൊരു ഡ്രോൺ ആണോ?’ എന്ന് വീഡിയോ പകർത്തുന്ന പാക്കിസ്ഥാനി ചോദിക്കുന്നതും കേൾക്കാനാകും.

അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടേയോ പാക്കിസ്ഥാന്റെയോ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. അതേസമയം പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻപ് സ്ഥിരീകരിച്ചിരുന്നു. പാക്ക് വ്യോമതാവളങ്ങൾക്കു സുരക്ഷ നൽകിയിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്ക്രിയമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം.

കനത്ത സുരക്ഷയുള്ള പാക്കിസ്ഥാൻ വ്യോമസേനയുടെ നൂർ ഖാൻ വ്യോമതാവളത്തിൽ വൻനാശനഷ്ടമാണ് ഇന്ത്യ വരുത്തിയത്. ഒന്നിലധികം തവണ ഇവിടെ ആക്രമണം നടത്തി.

BREAKING NEWS
"മാംസവും ബിരിയാണിയും ഹിന്ദു കടയിൽ നിന്ന് വാങ്ങൂ....." എല്ലാ ജാതിയിലുമുള്ള ഹിന്ദുക്കളും ഒന്നിക്കൂ, പണം നൽകുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ പേര് ചോദിക്കൂ, ബംഗാളിലെ കടകളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍
13 Oct 2026
BREAKING NEWS
എന്ത് അടിസ്ഥാനത്തിലാണ് സുഹൈലിനെ ജൂവനൈൽ ഹോമില്‍ പാര്‍പ്പിച്ചത്? രാവിലെ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പ്രതി ലോക്കപ്പില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു, നല്ല പൂസാണെന്ന് സിഐ പറയുന്നത് തന്റെ ബന്ധുക്കള്‍ കേട്ടതാണ്, പിന്നെയെന്തുകൊണ്ട് മദ്യപിച്ചതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയില്ല?? കേസ് അട്ടിമറിക്കാന്‍ ന...
13 Oct 2026
BREAKING NEWS
മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
വെള്ളം കുടിക്കാൻ ​ഗ്ലാസെടുക്കുന്നത് കണ്ട് സംശയം, പരിശോധിച്ചപ്പോൾ എംഡിഎംഎ; കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്, കൊടുത്തത് മറ്റൊരു തടവുകാരിയെന്ന് മൊഴി
13 Oct 2026