BREAKING NEWS

നിയമത്തെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്… ഭാര്യയെ വേണേൽ കാലുമടക്കി തൊഴിക്കാം, അടിക്കാം, പക്ഷെ എല്ലൊടിയാതെ സൂക്ഷിക്കണം, പ്രത്യേക്ഷത്തിൽ മുറിവുകൾ കാണരുത്, ഇനി ഭർത്താവിനെ അകത്താക്കണമെങ്കിലോ, ഭാര്യ അത് കോടതിയിൽ പോയി ജഡ്ജിയെ മുറിവ് കാണിച്ച് ബോധ്യപ്പെടുത്തണം, ശിക്ഷ 15 ദിവസം!! ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുവീട്ടിൽ പോയാൽ 3 മാസം ജയിലിൽ, … പ്രാകൃത നിയമമിറക്കി താലിബാൻ

· · 1 min read
Share: Copied!

കാണ്ഡഹാർ: ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭർത്താക്കന്മാർക്ക് ഭാര്യയെ ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ, ശരീരത്തിൽ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്ന് നിയമത്തിൽ പറയുന്നു. ഇവരുടെ കുട്ടികളെയും ഇത്തരത്തിൽ ശിക്ഷിക്കാം. താലിബാൻ്റെ പ്രധാന നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. അതുപോലെ ശിക്ഷാവിധികളിലും കുറ്റവാളിക്ക് സമൂഹത്തിലുള്ള പ്രതിച്ഛായ അനുസരിച്ച് മാറ്റമുണ്ട്.

സ്ത്രീയെ മാരകമായി ഉപദ്രവിച്ച് പരുക്കേൽപ്പിച്ചാൽ, അതും പ്രത്യക്ഷമായി കാണുന്ന രീതിയിലുള്ള മുറിവാണെങ്കിൽ അയാൾക്ക് 15 ദിവസം മാത്രം ജയിൽവാസം അനുഭവിച്ചാൽ മതി. എന്നാൽ പരാതിക്കാരി കോടതിയിൽ താൻ നേരിട്ട അതിക്രമം വിജയകരമായി തെളിയിച്ചാൽ മാത്രമേ പ്രതിക്ക് ശിക്ഷ ലഭിക്കുകയുള്ളു. ശരീരം മുഴുവനായി മറച്ച് ജഡ്ജിക്ക് മുമ്പാകെ ഇരയ്ക്ക് മുറിവുകൾ കാണിക്കാം. കോടതിയിൽ സ്ത്രീകൾക്ക് ഒപ്പം ഭർത്താവ് അല്ലെങ്കിൽ അകമ്പടിയായി കുടുംബത്തിലെ മറ്റൊരു പുരുഷൻ നിർബന്ധമായും ഉണ്ടാകണം.

എന്നാൽ ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്നു മാസം വരെ ജയിലഴിക്കുള്ളിലാകും. പീനൽ കോഡിലെ ആർട്ടിക്കിൾ 9ൽ അഫ്ഗാൻ സമൂഹത്തെ നാല് തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. മതപണ്ഡിതന്മാർ, വരേണ്യ വിഭാഗം, മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണത്. ഇതനുസരിച്ച് ശിക്ഷയിൽ മാറ്റം വരും.

ഇനി മതപണ്ഡിതനാണ് കുറ്റവാളിയെങ്കിൽ അയാളെ ഉപദേശം നൽകി വിട്ടയയ്ക്കും. ഇനി വരേണ്യവിഭാഗമാണെങ്കിൽ അവരെ കോടതിയിൽ വിളിച്ചുവരുത്തി ഉപദേശിക്കും. മധ്യവർഗത്തിൽപ്പെട്ട ആൾക്ക് ജയിൽ ശിക്ഷ ലഭിക്കും. ഏറ്റവും ഒടുവിലത്തെ വിഭാഗത്തിൽപ്പെട്ടവർക്ക് ജയിൽവാസത്തിനൊപ്പം ചാട്ടവാറടിയും ലഭിക്കും. ശാരീരികമായുള്ള ശിക്ഷ നടപ്പാക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരായിരിക്കുമെന്നും നിയമത്തിൽ പറയുന്നു.

90 പേജുകളുള്ള പുതിയ പീനൽ കോഡ് നിലവിൽ വന്നതോടെ പഴയ സ്ത്രീ സംരക്ഷണാ നിയമം അസാധുവായി. പുതിയ നിയമത്തെ കുറിച്ച് ചർച്ചകൾ നടത്തുന്നത് പോലും ശിക്ഷാർഹമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. അതിനാൽ ആരും ഇതിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. അതേസമയം മനുഷ്യാവകാശ സംഘടനകൾ യുഎന്നിനോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ഈ നിയമം നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിട്ടുണ്ട്.

ലൗ ജിഹാദ് കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട, പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, വികസനം ഒഴിവാക്കി ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ ചര്‍ച്ച ചെയ്യേണ്ടത്?? രാജീവ് ചന്ദ്രശേഖര്‍

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026