Uncategorized

കുടുംബ വീട് ഒഴിഞ്ഞുകൊടുത്തില്ല, മദ്യപിച്ചെത്തി മാതൃ സഹോദരിയെ ഓടമടലു വെട്ടി അടിച്ചു, 75 കാരിയുടെ തലയ്ക്കും ദേഹമാസകലും അടിയേറ്റു, വാരിയെല്ലിന് പൊട്ടൽ, തടയാൻ ശ്രമിച്ച അമ്മയേയും തല്ലി!! അറസ്റ്റിലായ മധു ഭാ​ര്യയുടെ അസ്വഭാവിക മരണത്തിലും പ്രതി

· · 1 min read
Share: Copied!

കൊല്ലം: കുടുംബവീട് ഒഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മാതൃസഹോദരിയെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമം.വയോധികയ്ക്ക് ​ഗുരുതര പരുക്ക്. കടയ്ക്കൽ കുമ്മിൾ സ്വദേശി ലീലയ്ക്കാണ് (75) ക്രൂര മർദനമേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹോദരിയുടെ മകൻ മധു അറസ്റ്റിലായി.

മധു മദ്യപിച്ചെത്തി ലീലയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ മദ്യപിച്ചെത്തിയ മധു വീടിനു മുന്നിലിരിക്കുകയായിരുന്ന ലീലയെ ഓല മടൽ ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്കും ദേഹമാസകലും അടിയേറ്റ ലീലയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. ആക്രമണത്തിൽ ലീലയുടെ വാരിയെല്ലിനു പൊട്ടലേറ്റു. ആദ്യം ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

അതേസമയം ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മധുവിന്റെ അമ്മയ്ക്കും മർദനമേറ്റു. മധുവിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. മധുവിന്റെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ഭാര്യയുടെ അസ്വഭാവിക മരണത്തിൽ മധു പ്രതിയാണ്. മദ്യപിച്ചെത്തി ഇയാൾ ഭാര്യയെ പതിവായി മർദിച്ചിരുന്നുവെന്നാണ് അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴിയിൽ പറയുന്നത്.

തെരഞ്ഞെടുപ്പിൽ കോളനിയിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല, വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച് ബിജെപി കൗൺസിലർ!! ഡ്രെയിനേജ് നിർമാണം തടയാൻ ശ്രമം, ഓടിച്ചിട്ട് തല്ലി, കോളറിന് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നേരെ പോലീസ് സ്റ്റേഷനിലെത്തിച്ച് സ്ത്രീകൾ… വസ്ത്രം വലിച്ചുകീറി, മുടിയിൽ പിടിച്ച് മർദിക്കാനും ബിജെപി കൗൺസിലർ ശ്രമിച്ചെന്ന് ആരോപണം

Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026