BREAKING NEWS

സർക്കാരിന്റേത് മുതലാളി സേവ…… വി ഡി സതീശന്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയാണ്, പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്, കേരളം നാണിച്ചു പോകുന്നു, വിമര്‍ശനവുമായി സിപിഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി സിപിഐ. പേരു വെളിപ്പെടുത്താൻ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി വി.ഡി സതീശൻ മാറിയെന്നും സർക്കാരിന്റേത് മുതലാളി സേവയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററുമെല്ലാം സ്‌പോൺസർ ചെയ്യുന്നത്. ഈ പ്രവൃത്തികൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചു പോകുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

മുതലാളി സേവയിൽ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിക്ക് പിന്നാലെയാണ് മറ്റു മന്ത്രിമാരും സഞ്ചരിക്കുന്നത്. സർക്കാരിന്റെ ആനുകൂല്യങ്ങളും മന്ത്രിമാർക്ക് സഞ്ചരിക്കാൻ സർക്കാർ നൽകുന്ന ഔദ്യോഗിക കാറുകളും ഷെഡ്ഡിൽ ഒതുക്കിവെച്ച ശേഷം പണപ്രഭുക്കളുടെ അത്യാഡംബര കാറുകൾക്കായി മന്ത്രിമാർ കാത്തിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കേണ്ട സർക്കാർ വ്യവസായ പ്രമുഖരുടെ സൗജന്യങ്ങളെ ആശ്രയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രിമാർ വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് അറിയാൻ ഓരോ പൗരനും അവകാശമുണ്ട്.

പണക്കാരുടെ സൗജന്യം പറ്റുന്നത് സർക്കാരിന് ലാഭമുണ്ടാക്കാനാണെന്ന മന്ത്രിമാരുടെ വിചിത്രവാദം യുഡിഎഫിന്റെ ട്രേഡ് മാർക്കായി മാറിയിരിക്കുകയാണ്. പ്രശസ്തരാകാൻ തങ്ങൾക്ക് സൗജന്യങ്ങൾ തരാൻ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശൻ സർക്കാരിന്റെ മുഖമുദ്രയെന്ന് ബിനോയ് വിശ്വം പറയുന്നു.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026