BREAKING NEWS

’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ ഉയർന്ന വിവാദങ്ങൾക്ക് നിയമസഭയിൽ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും തന്നോട് വിശദീകരണം തേടിയിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അപകടത്തിൽ മരിച്ചവരുടെ സഹപ്രവർത്തകൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ആ ഘട്ടത്തിൽ പ്രതിയുടെ പേര് അറിയാത്തതിനാൽ വാഹനം ഓടിച്ചയാൾ എന്ന രീതിയിലാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയതെന്നും പിന്നീട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ ഒന്നാം പ്രതിയുടെ പേരും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

പ്രതി മദ്യപിച്ചിരുന്നതായി എഫ്‌ഐആറിൽ ആദ്യം രേഖപ്പെടുത്താത്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസെടുത്തത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചതോടെയാണ് ഈ വിവരം കേസിൽ ഉൾപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. നിലവിലെ ജയിൽ ചട്ടപ്രകാരം 18 മുതൽ 21 വയസ്സുവരെയുള്ള പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാമെന്നും ഇക്കാര്യത്തിൽ തീരുമാനമെടുത്തത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ മാറ്റം ആവശ്യമാണെങ്കിൽ അത് ഗൗരവമായി ചർച്ച ചെയ്യാമെന്നും കൂട്ടിച്ചേർത്തു.

അപകടത്തിന് പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. സംഭവത്തിന്റെ പേരിൽ നടന്ന വർഗീയ പ്രചാരണങ്ങളെ മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കേരളത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

BREAKING NEWS
റാസൽഖൈമയിൽ പ്രവാസികൾ സഞ്ചരിച്ച ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 11 ഇന്ത്യക്കാർ; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
24 Nov 2026
BREAKING NEWS
'കൂട്ടുകാരെ കാണിക്കാനാണ് തോക്ക് സ്കൂളിൽ കൊണ്ടുവന്നത്'; കുട്ടി അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ സഹപാഠിക്ക് വെടിയേറ്റതെന്ന് പൊലീസ്; ലൈസൻസില്ല, വീട്ടുകാർക്കെതിരെ കേസെടുക്കും; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി
24 Nov 2026
BREAKING NEWS
മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ' അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം' എന്ന് ഗായിക മാളവിക
24 Nov 2026
BREAKING NEWS
മൂന്ന് ജീവനെടുത്ത അപകടം; അഞ്ചിരട്ടി മദ്യം ശരീരത്തിൽ; 162 കിലോമീറ്റർ വേഗം; സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം
24 Nov 2026