BREAKING NEWS

ചരിത്ര നേട്ടത്തിളക്കത്തിൽ മോദി ; സർക്കാർ തലവൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി; മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളോടെ അധികാര കസേരയിലിരുന്നിട്ട് 8,931 ദിനങ്ങൾ!

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന ചരിത്രനേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് പ്രധാനമന്ത്രി മറികടന്നത്. 8,930 ദിവസമാണ് ചാംലിംഗ് മുഖ്യമന്ത്രി പദത്തിലിരുന്നത്. എന്നാൽ, ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയ്ക്കും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കും ഭരണത്തലവനായി 8,931 ദിവസം പൂർത്തിയാക്കിയാണ് മോദി ഈ റെക്കോർഡ് മറി‌കടന്നത്.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ശ്രദ്ധേയമായ നിരവധി റെക്കോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന വ്യക്തി എന്ന റെക്കോഡും ഇതിൽ ഉൾപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.

2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 13 വർഷത്തിലേറെക്കാലം അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2014 മെയ് 21 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 2014 മെയ് 26-ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടുതവണ കാലാവധി പൂർത്തിയാക്കി, തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലേറുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്.

BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026