BREAKING NEWS

ജോലി ചെയ്യാൻ പറഞ്ഞതിലെ അമർഷം, പരാതി നല്കി; എസ്ഐയുടെ സ്ഥലം മാറ്റം പടക്കം പൊട്ടിച്ച് ആഘോഷിച്ച് വനിതാ കോൺസ്റ്റബിൾ; സ്റ്റേഷനിലെ മറ്റ് 6 പേരെയും മാറ്റുമെന്നും ഭീഷണി

· · 1 min read
Share: Copied!

മുംബൈ: മുംബൈയിലെ അന്ധേരി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടറുടെ സ്ഥലംമാറ്റം പടക്കം പൊട്ടിച്ച് ആഘോഷിച്ച് വനിതാ കോൺസ്റ്റബിൾ. ഉദ്യോഗസ്ഥ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. സീനിയർ ഇൻസ്പെക്ടർ ഉമേഷ് മച്ചിന്ദറിനെയാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്. വനിതാ കോൺസ്റ്റബിളിന്റെ പരാതിയെ തുടർന്നാണ് സ്ഥലംമാറ്റമെന്നും റിപ്പോർട്ടുകളുണ്ട്.

വനിതാ കോൺസ്റ്റബിളിനോട് ജോലിചെയ്യാൻ ആവശ്യപ്പെട്ടതാണ് ഇൻസ്പെക്ടർക്കെതിരായ നടപടിക്ക് കാരണമായതെന്നാണ് ഉമേഷ് മച്ചിന്ദറിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻസ്പെക്ടറെ കൂടാതെ സ്റ്റേഷനിലെ മറ്റ് ആറ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുമെന്ന് വനിതാ കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇവരെ ഭയന്നാണ് മറ്റ് ഉദ്യോഗസ്ഥർ കഴിയുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

തന്റെ ഭർത്താവ് ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് വനിതാ കോൺസ്റ്റബിൾ സഹപ്രവർത്തകരെ ഭീഷണിപ്പെടുത്താറുള്ളതെന്നും ആരോപണമുണ്ട്. മതിയായ അന്വേഷണം നടത്താതെയാണ് ഉമേഷ് മച്ചിന്ദറിനെ സ്ഥലംമാറ്റിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

 

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026