BREAKING NEWS

ധോണിയെ കളിമതിയാക്കി വീട്ടിലിരുത്താൻ കാത്തിരിക്കുന്ന വിമർശകർ ഈ വീഡിയോ ഒന്നു കാണു!! റണ്ണിനായ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടിയ അബ്ദുൽ സമദിനു നേരെ ധോണിയുടെ വക അണ്ടർ ആം ത്രോ…ഔട്ട്…

· · 1 min read
Share: Copied!

ലക്നൗ: ഈ ഐപിഎൽ സീസൺ തുടങ്ങിയപ്പോൾ മുതൽ പലപ്പോഴും മഹേന്ദ്രസിങ് ധോണി വിമർശകരുടെ കണ്ണിലെ കരടായിട്ടുണ്ട്. സഹതാരങ്ങൾ തന്നെ ധോണി കളി നിർത്തേണ്ട സമയം അതിക്രമിച്ചുവെന്ന കമെന്റുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നലെ തിളക്കമുള്ള ഒരു വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് രാജകീയമായി തിരിച്ചെത്തിയ മത്സരത്തിൽ, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന് ലക്നൗ താരം അബ്ദുൽ സമദിനെ റണ്ണൗട്ടാക്കിയ മഹേന്ദ്രസിങ് ധോണിയുടെ അണ്ടർ ആം ത്രോ തന്നെയാണ്.

11 പന്തിൽ രണ്ടു സിക്സറുകൾ ഉൾപ്പെടെ 20 റൺസുമായി തകർത്തടിച്ച് ചെന്നൈയ്ക്ക് തലവേദന സൃഷ്ടിച്ച യുവതാരത്തെയാണ്, 43 വെറും നമ്പർ മാത്രമാണെന്നു കാണിച്ച് ധോണി റണ്ണൗട്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

സംഭവം ഇങ്ങനെ- മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റു ചെയ്യുന്നു. 19 ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലായിരുന്നു ലക്നൗ. അബ്ദുൽ സമദും ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ലക്നൗ നായകൻ ഋഷഭ് പന്തും ക്രീസിൽ. മതീഷ പതിരാന എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ ഋഷഭ് പന്തിന്റെ വക സിംഗിൾ. രണ്ടാം പന്ത് വൈഡായിരുന്നെങ്കിലും, പന്ത് ധോണിക്ക് കയ്യിലൊതുക്കാനാകാതെ പോയതോടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് ഋഷഭ് പന്ത് സിംഗിളിനായി ഓടി. ക്രീസിലുണ്ടായിരുന്ന അബ്ദുൽ സമദ് ഒന്ന് സംശയിച്ച് നിന്നെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കും ഓടി.

ധോണി പന്തെടുക്കുമ്പോഴേയ്ക്കും ക്രീസിലെത്താമെന്ന ഋഷഭ് പന്തിന്റെ കണക്കുകൂട്ടൽ ശരിയായെങ്കിലും ധോണിയുടെ കണക്കുകൂട്ടൽ വ്യത്യസ്തമായിരുന്നു. തന്റെ ഇടത്തേക്ക് തട്ടിത്തെറിച്ച പന്ത് ഓടിയെടുത്ത ധോണി, സമദ് ക്രീസിലെത്തിയില്ലെന്നു കണ്ട് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിലേക്ക് പന്ത് ഉയർത്തിയെറിഞ്ഞു. ആ പന്ത് സമദിനു മുൻപേ കൃത്യമായി സ്റ്റംപിൽ പതിക്കുമ്പോൾ അബ്ദുൽ സമദ് ക്രീസിന് ഇഞ്ചുകൾ പുറത്ത്. റീപ്ലേയിൽ ഔട്ട് ഉറപ്പിക്കുമ്പോൾ ചെപ്പോക്കിനെ അതിശയിക്കും വിധം ലക്നൗവിലെ ഗാലറിയിൽ ഉയർന്ന ആരവങ്ങൾക്കിടെ, 11 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 20 റൺസുമായി ചെന്നൈയ്ക്ക് ഭീഷണി ഉയർത്തിയ അബ്ദുൽ സമദ് പുറത്തേക്ക്. തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തിന്റെ ക്യാച്ചുമെടുത്തതോടെ ലക്നൗവിന്റെ പതനം പൂർത്തിയായി.

മുംബൈ ഇന്ത്യൻസിന്റെ വിജയത്തിനു പിന്നിൽ ഹിറ്റ്മാൻ ബ്രില്യൻസ്, ഇടയ്ക്കൊക്കെ പരിശീലകർ ‘ഈ​ഗോ’ മാറ്റിവച്ച് ടീമിനു ​ഗുണകരമായ കാര്യങ്ങൾ ചെയ്യണം- ഹർഭജൻ സിങ്

BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026