BREAKING NEWS

മൂന്നരവയസുകാരിയെ കൊല്ലുന്നതിലേക്ക് അമ്മയെ കൊണ്ടു ചെന്നെത്തിച്ചത് ഭർതൃവീട്ടിലെ പീഡനം? സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

· · 1 min read
Share: Copied!

കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്. അതേപോലെ കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പോലീസ് അന്വേഷിക്കും. അതേസമയം കല്യാണിയുടെ മരണത്തിൽ ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ആദ്യം ബസിൽ നിന്നും കാണാതായെന്ന് മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറഞ്ഞു. എന്നാൽ യുവതി മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ സന്ധ്യയുടെ അമ്മ ഇതു നിഷേധിച്ചു. മകൾക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലായെന്നായിരുന്നു ഇവരുടെ മറുപടി.

അതേസമയം കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു. സന്ധ്യയുടെ ഭർത്താവ് സുഭാഷ് മകളെ മർദ്ദിക്കുമായിരുന്നെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. ‘‘ഭർത്താവ് തല്ലുമ്പോൾ സന്ധ്യ എടുത്തുചാടി എന്തെങ്കിലുമൊക്കെ പറയും, അതുകേൾക്കുമ്പോൾ അവളെ ഭർത്താവ് കരണത്ത് അടിക്കും. സന്ധ്യ നോർമൽ ആണോയെന്ന് അറിയാൻ സർട്ടിഫിക്കറ്റ് വേണമെന്ന് സുഭാഷിന്റെ അമ്മയും അയൽക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാരണം ദേഷ്യം വരുമ്പോൾ സന്ധ്യയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന സംശയം അവർക്കുണ്ടായിരുന്നു. പിന്നാലെയാണ് സർട്ടിഫിക്കറ്റ് ചോദിച്ചത്. പിന്നീട് ഡോക്ടറെ കാണിച്ചു, എന്നാൽ ഒരു കുഴപ്പവുമില്ല നിങ്ങൾ വിട്ടോയെന്നാണ് ഡോക്ടർ പറഞ്ഞത്.

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്നര വയസുകാരിയെ കാണാതായതായി വിവരങ്ങൾ പുറത്തുവന്നത്. അങ്കണവാടിയിൽ നിന്ന് കൂട്ടാനായി സന്ധ്യ പോയെങ്കിലും തിരികെ എത്തുമ്പോൾ കുട്ടി കൂടെയില്ലായിരുന്നു.

അതേസമയം ചെങ്ങമനാട് പോലീസാണ് സന്ധ്യയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മൂഴിക്കുളം ഭാഗത്തെ പാലത്തിനു സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി മനസിലായത്. പ്രതികൂല കാലാവസ്ഥയിൽ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകൾ മറികടന്നായിരുന്നു കല്യാണിക്കായി തിരച്ചിൽ നടത്തിയത്. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

“ഭർത്താവ് തല്ലുമ്പോൾ അവൾ എടുത്തുചാടി എന്തെങ്കിലും പറയും, പിന്നാലെ ഭർത്താവ് അവളുടെ കരണത്ത് അടിക്കും!! സന്ധ്യയ്ക്ക് മാനസിക രോ​ഗമില്ല, കുട്ടിയെ എന്തോ അവൾ ചെയ്തെന്ന് മനസിലായിരുന്നു, പക്ഷെ കൊല്ലുമെന്ന് കരുതിയില്ല”

കല്യാണിക്ക് സംഭവിച്ചത് ഇതാണ്.., നിർത്താതെ പെയ്യുന്ന മഴയിലും എട്ടരമണിക്കൂർ തിരച്ചിൽ നടത്തി ഒടുവിൽ മൃതദേഹം കണ്ടെത്തി…

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026