BREAKING NEWS

അയൽക്കാരനുമായി രഹസ്യബന്ധം; പെട്ടെന്നൊരു നാൾ മകളെ കാണാനില്ല; ‘അവൾ ഒരാൾക്കൊപ്പം തമിഴ്നാട്ടിലേക്ക് പോയെന്ന്‘ കള്ളം; എല്ലാം പൊളിഞ്ഞു; വഴിവിട്ട ബന്ധത്തിന് എതിരുനിന്ന 16 കാരിയെ കിണറ്റിൽ കല്ല് കെട്ടി താഴ്ത്തി കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

· · 1 min read
Share: Copied!

കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ മകളെ കൊലപ്പെടുത്തിയ കേസിൽ, അമ്മയും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു. കേരളത്തിന്റെ തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെ കൊലപ്പെടുത്തിയ കേസിൽ, രണ്ടാം പ്രതിയായ അമ്മ മഞ്ജുഷയ്ക്കും ഇവരുടെ കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂർ കാരാന്തല കുരിശടിയിലെ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരി വെച്ചത്. ഇരുവരും സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.

2019 ജൂൺ 10നാണ് കൊലപാതകം നടന്നത്. നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, 2024 മേയ് 15നാണ് ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മകളെയും കൊച്ചു മകളെയും ദിവസങ്ങളായി കാണാത്തതിനെ തുടർന്ന്, മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന രണ്ടാം പ്രതി മഞ്ജുഷ മകളുമായി വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ അയൽവാസിയായിരുന്നു അനീഷ്. ഈ ബന്ധം മീര എതിർത്തിരുന്നു. ഇതിന്റെ പേരിൽ മീരയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായതോടെ മീരയെ ബൈക്കിലിരുത്തി ഒന്നാം പ്രതിയുടെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ല് കെട്ടി താഴ്ത്തുകയായിരുന്നു.

സംഭവത്തിന് ശേഷം മകൾ, “ഒരാൾക്കൊപ്പം തമിഴ്നാട്ടിലേക്ക് പോയെന്നാണ്” മഞ്ജുഷ അമ്മയോട് പറഞ്ഞിരുന്നത്. മകളെ കണ്ടെത്താനായി, അനീഷിനൊപ്പം താനും തമിഴ്നാട്ടിലേക്ക് പോവുകയാണെന്നും യുവതി പറഞ്ഞു. എന്നാൽ ഇരുവരും തിരികെ വരാതെ നാഗർകോവിലിൽ വാടക വീടെടുത്ത് അവിടെ താമസം തുടങ്ങി. അവിടെ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത ഈ കേസിൽ, ശാസ്ത്രീയ തെളിവുകളും, മീരയുടെ ശരീരത്തിൽ നിന്നുള്ള തെളിവുകളുമാണ് തെളിവായത്. അനീഷിനെതിരെ ബാലനീതി നിയമ പ്രകാരം ചുമത്തിയ ശിക്ഷ കോടതി ഒഴിവാക്കി.

ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ഇറാൻ: ‘അമേരിക്കയുടെ ഭീഷണികൾക്കു വഴങ്ങില്ല; പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ മടിക്കില്ല’

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026