BREAKING NEWS

ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ഇറാൻ: ‘അമേരിക്കയുടെ ഭീഷണികൾക്കു വഴങ്ങില്ല; പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ മടിക്കില്ല’

· · 1 min read
Share: Copied!

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധത്തിനും ഭീഷണികൾക്കും വഴങ്ങി യാതൊരു ചർച്ചകൾക്കുമില്ലെന്ന നിലപാടിൽ ഇറാൻ. സമാധാന ചർച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആരോപിച്ചു.

ഭീഷണിയുടെ നിഴലിൽ ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും മുഹമ്മദ് ബാഗർ ഖാലിബാഫ് അറിയിച്ചു. ഭീഷണികൾക്ക് കീഴിൽ ചർച്ചകൾ നടത്തിയാൽ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നയങ്ങൾക്കെതിരേ കടുത്ത ഭാഷയിലാണ് ഖാലിബാഫ് പ്രതികരിച്ചത്.

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത നടപടി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും തയ്യാറാണ്. എന്നാൽ, അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണം. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയർത്തിക്കൊണ്ട് ചർച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താനിൽ നടക്കാൻ സാധ്യതയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ അനുകൂലമായി ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ചർച്ചകൾ നടത്താനാണ് നീക്കം നടക്കുന്നത്. എന്നാൽ, അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നും ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് നയതന്ത്ര നീക്കങ്ങൾക്ക് തടസമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ അമേരിക്ക സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടുകൾ ആഗോള എണ്ണ വിപണിയെ തകിടംമറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026