BREAKING NEWS

വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം

· · 1 min read
Share: Copied!

തൃശൂർ: വടക്കാഞ്ചേരി പാർളിക്കാട് റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗേറ്റ് കീപ്പർക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. അടാട്ട് സ്വദേശിനിയായ വിദ്യയ്ക്കാണ് (37) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.25-ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ നിലത്തുവീണ വിദ്യയുടെ തലയ്ക്ക് അക്രമി വീണ്ടും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു.

മൂന്നാം തവണയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെങ്കിലും വിദ്യ സമയോചിതമായി ഒഴിഞ്ഞുമാറിയതോടെയാണ് ഗുരുതരമായ പരിക്കും ജീവഹാനിയും ഒഴിവായത്. ആക്രമണത്തിന് പിന്നാലെ വിദ്യ അപായ സൈറൺ മുഴക്കുകയും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി ഇതിനകം രക്ഷപ്പെട്ടിരുന്നു. തലയിൽ നിന്ന് ചോരവാർന്ന് അവശനിലയിലായ വിദ്യയെ ഉടൻ തന്നെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയായ യുവാവിനെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

BREAKING NEWS
താമരശ്ശേരിയിലെ കൂട്ടബലാത്സംഗത്തിന് പിന്നില്‍ കടം നല്‍കാത്തതിലുള്ള പ്രതികാരം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ, പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
29 Nov 2026
BREAKING NEWS
യുവാവ് അയല്‍വാസിയുടെ ടെറസില്‍ മരിച്ച നിലയില്‍
29 Nov 2026
BREAKING NEWS
ക്രിക്കറ്റ് കളി കാണാന്‍ എത്തിയത് ഇഷ്ടപ്പെട്ടില്ല, പന്ത്രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥി, നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്, വിദ്യാര്‍ത്ഥി വെന്റിലേറ്ററില്‍
29 Nov 2026
BREAKING NEWS
‍‍ ഒരു വർഷമായി ഓൺലൈനിലൂടെ പരിശീലനം, 'ബയാത്ത്' ഔദ്യോഗിക കൂറുപ്രതിജ്ഞ ചെയ്ത ശേഷം ഭീകരസംഘടനയിൽ ചേർന്നു... വഡോദര വ്യോമസേനാ താവളത്തിൽ ഒറ്റയാൾ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജെയ്‌ഷെ ഭീകരൻ പിടിയിൽ, പാക്കിസ്ഥാനിലേക്ക് ചിത്രങ്ങളും വീഡിയോകളും അയച്ചു, ആക്രമത്തിലൂടെ രക്തസാക്ഷിത്വം നേടാനും സ്വർഗത്തിലെത്താനും അല...
29 Nov 2026