BREAKING NEWS

കഞ്ചാവ് വിൽപ്പന പൊലീസിൽ അറിയിച്ചതിലെ വൈരാ​ഗ്യം; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, അമ്മയ്ക്കും സഹോദരനും പരുക്ക്

· · 1 min read
Share: Copied!

തൃശൂർ: കഞ്ചാവ് വിൽപ്പന പൊലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ആക്രമണം. കല്ലൂർ പുല്ലുത്തിയിൽ യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ലഹരിസംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ റിന്റോയ്ക്കും സഹോദരൻ റിജോയ്ക്കും അമ്മ മേരീസിനും പരുക്കേറ്റു. ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരുക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടി.

വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചെന്നാണ് പരാതി. ഇതു കണ്ട് തടയാനെത്തിയ റിജോയുടെ കണ്ണിൽ വാഹനത്തിന്റെ താക്കോൽ കൊണ്ടും ഇടിക്കട്ട കൊണ്ടും കുത്തിപ്പരുക്കേൽപ്പിച്ചു. വിവരമറിഞ്ഞെത്തിയ റിന്റോയെ റോഡിലിട്ട് മർദിക്കുകയും ചെയ്തു.

ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. പ്രതികളിലൊരാളായ സമീപവാസിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

മാസങ്ങൾക്കു മുമ്പ് പ്രതികൾ നടത്തുന്ന കഞ്ചാവ് വിൽപ്പനയെക്കുറിച്ച് റിന്റോ പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പുതുക്കാട് പൊലീസിന്റെ വിശദീകരണം. പ്രദേശത്തെ ലഹരിസംഘങ്ങളെ പിടികൂടണമെന്നും ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജെറോം ജോണും വാർഡ് മെമ്പർ സജിത രാജീവും ആവശ്യപ്പെട്ടു.

പ്രതികൾക്കെതിരെ വീടുകയറി ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026