BREAKING NEWS

മരട് മാതൃകയിൽ ചന്ദർകുഞ്ച് ആർമി ടവേഴ്സിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കും… എഡിഫസുമായി കരാറിൽ ഒപ്പുവച്ചു!! നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയ പരിധി ആറുമാസം

· · 1 min read
Share: Copied!

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ചന്ദർകുഞ്ച് ആർമി ടവേഴ്സിലെ സുരക്ഷിതമല്ലാത്ത ബി, സി ഇരട്ട ടവറുകൾ പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഒക്ടോബർ 21ന് ഫോർട്ട് കൊച്ചി ആർഡിഒ ജി.സായ് കൃഷ്ണയും മുംബൈ കേന്ദ്രമായ എഡിഫസ് എൻജിനീയറിങ് പ്രതിനിധി ഷാജി കോശിയുമാണ് കരാറിൽ ഒപ്പിട്ടത്. കൊച്ചിയിലെ മരട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയ പരിചയസമ്പത്തും എഡിഫസ് എൻജിനീയറിങ്ങിനുണ്ട്.

അതേസമയം ഹൈക്കോടതി ഉത്തരവിട്ട് 22 മാസങ്ങൾക്ക് ശേഷമാണ് കെട്ടിടം പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഈ ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ ആറുമാസത്തെ സമയ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2027 ഏപ്രിൽ മധ്യത്തോടെ പൊളിക്കൽ നടത്താനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.

കരാർ തുക ജിഎസ്ടി ഒഴികെ 9.66 കോടി രൂപയാണ് പൊളിച്ചുനീക്കലിനായി വരിക. ഇതിൽ 6.25 കോടി രൂപ പൊളിക്കുന്ന അവശിഷ്ടങ്ങളുടെ മൂല്യമായി ക്രമീകരിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റുകളുടെ ഉടമസ്ഥരായ 208 കുടുംബങ്ങൾ താക്കോലുകൾ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് കഴിഞ്ഞ ദിവസം കൈമാറിത്തുടങ്ങിയിരുന്നു. പൂർണമായും ഫ്ലാറ്റുകൾ വിട്ടുനൽകിയ ശേഷമേ പ്രധാന പൊളിക്കൽ നടപടികൾ ആരംഭിക്കുകയുള്ളൂ. അവശിഷ്ടങ്ങൾ നീക്കം ചെയ്യലും സൈറ്റ് വൃത്തിയാക്കലും ഉൾപ്പെടെ 24 ആഴ്ചത്തെ പ്രവൃത്തികളാണ് കരാറിലുള്ളത്. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷനുമായി സഹകരിച്ചാണ് എഡിഫസ് എൻജിനീയറിങ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം 56 കുടുംബങ്ങൾ തുടരുന്ന എ ടവറിന്റെ സുരക്ഷയ്ക്കാണ് പ്രാരംഭ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. എ ടവറിനായി പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കുകയും മലിനജല സംസ്കരണ പ്ലാന്റ്, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ എന്നിവ വേർതിരിക്കുകയും ചെയ്യും. കൂടാതെ ഇവർക്കായി താൽകാലിക പാർക്കിങ് സൗകര്യമൊരുക്കും. പൊളിക്കലിനു മുൻപും ശേഷവും എ ടവറിന്റെ ഘടനാപരമായ സുരക്ഷിതത്വം ഐഐടി മദ്രാസ് പരിശോധിക്കും. കൊച്ചി മെട്രോ പാത തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ 75 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

2018ൽ നിർമിച്ച സമുച്ചയത്തിൽ ഗുരുതരമായ ഘടനാപരമായ തരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 2025 ഫെബ്രുവരിയിൽ ഹൈക്കോടതി ബി, സി ടവറുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്നുണ്ടായ നിയമതടസ്സങ്ങളും കരാറുകാരെ തിരഞ്ഞെടുക്കുന്നതിലെ തർക്കങ്ങളും മൂലം നടപടികൾ വൈകുകയായിരുന്നു.

BREAKING NEWS
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ, വിശദ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായപ്പോൾ കണ്ടെത്തിയത് ശരീരത്തിൽ അപകടകരമായ അളവിൽ ഈയം! ഒടുവിലത് തെളിഞ്ഞു, 8 കോടി രൂപയുടെ സ്വത്തിനും ഇൻഷുറൻസ് തുകയ്ക്കും വേണ്ടി ഭർത്താവിനും മകനും വിഷം നൽകി! ഭാര്യ അറസ്റ്റിൽ
26 Nov 2026
BREAKING NEWS
ഇൻഡിഗോ വിമാനത്തിനുള്ളിൽ അടുത്തടുത്ത് ഇരുന്നവർ തമ്മിൽ വാക്കുതർക്കം, യുവാവ് സഹയാത്രികന്റെ മുഖത്തിടിച്ചു, ഇടിയുടെ ആഘാതത്തിൽ കണ്ണട തകർന്ന് വലതുകണ്ണിന് താഴെ സാരമായ പരുക്ക്, ബെൽറ്റുവച്ച് കഴുത്തിൽ മുറുക്കി- വൈറ്റില സ്വദേശി കസ്റ്റഡിയിൽ
26 Nov 2026
BREAKING NEWS
ഷൂ റാക്കിൽ കയറിനിന്ന് കളിക്കുന്നതിനിടെ തുറന്ന ജനലിലൂടെ 11-ാം നിലയിൽനിന്ന് വീണ് ആറുവയസുകാരന് ദാരുണാന്ത്യം, കുട്ടി വീണത് പൈപ്പിനു മുകളിലേക്ക്...
26 Nov 2026
BREAKING NEWS
ചൈന, ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കും അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം!! ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 20% അധിക നികുതി...മറ്റ് രാജ്യങ്ങൾക്കുള്ള തീരുവ 10 മുതൽ 18% വരെ
26 Nov 2026