BREAKING NEWS

ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന വിഷയങ്ങള്‍, രണ്ടു ദിവസമായി ഉള്ളതും ഇല്ലാത്തതുമെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണ്, പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കും- രമ്യ ഹരിദാസ്

· · 1 min read
Share: Copied!

പാലക്കാട്: ചിറയിൻകീഴിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും സംഘടനയിലും ഉണ്ടാകുന്നതുപോലെയുള്ള സാധാരണ വിഷയങ്ങൾ മാത്രമാണെന്നും അത് സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം.

ചിറയിൻകീഴിലെ കൈയ്യാങ്കളി അന്വേഷക്കുന്ന കെപിസിസി അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരാകാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിയിലേക്ക് പോകാതിരുന്നതെന്നും ടിക്കറ്റുകൾ അടക്കം നേരത്തെ ബുക്ക് ചെയ്തിരുന്നതാണെന്നും രമ്യ വ്യക്തമാക്കി. ‘ഡിസിസി അധ്യക്ഷന്റെ മകളുടെ കല്യാണമാണ്. നേരത്തെ തീരുമാനിച്ചതാണ്. ഡൽഹിയിലേക്ക് പോകാനുള്ള ടിക്കറ്റുകളും കാര്യങ്ങളും ഒക്കെ എടുത്തിരുന്നു. ശാരീരികമായിട്ടുള്ള ബുദ്ധിമുട്ട് കാരണം പോയിട്ടില്ല’, അവർ പറഞ്ഞു. തുടർന്ന് ചിറയിൻകീഴിലെ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി നൽകുന്ന വാർത്തകളെ രമ്യ വിമർശിച്ചു. രണ്ടു ദിവസമായി ഉള്ളതും ഇല്ലാത്തതുമെല്ലാം മാധ്യമങ്ങൾ പറയുകയാണെന്നും ഇനി നിങ്ങൾക്കെന്നെ വിടാമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർട്ടിയിലെ മറ്റ് നടപടികളെക്കുറിച്ചോ കൂടുതൽ പ്രതികരണങ്ങൾക്കോ തയ്യാറാകാതിരുന്ന രമ്യ ഹരിദാസ്, കല്യാണ മണ്ഡപത്തിലേക്ക് കയറിപ്പോകുകയായിരുന്നു. നേരത്തെ ചിറയിൻകീഴിൽ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരേ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നു. എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി. അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ്‌ ചെയ്തു. എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രമ്യാ ഹരിദാസിനും ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലത്തിനും എതിരേ നടപടിക്ക് സാധ്യതയുണ്ട്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഇരുവിഭാഗവും നടത്തിയെന്നാണ് കണ്ടെത്തൽ. പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട എം.എൽ.എ. അടക്കമുള്ളവർ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചെന്നും കണ്ടെത്തി.

 

BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026
BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026